ഐഎസ്ആര്‍ഓയ്ക്കു വന്‍ പിഴ

ദില്ലി: ഐഎസ്ആര്‍ഒയുടെ വ്യാവസായിക വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനമായ ദേവാസ് മള്‍ട്ടിമീഡിയയ്ക്ക് 4344 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് അന്താരാഷ്ട്ര ആര്‍ട്ടിബ്യൂഷന്‍ കോടതി വിധിച്ചു. ഉപഗ്രഹങ്ങള്‍ വഴിയിലുള്ള ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള കരാര്‍ റദ്ദാക്കിയതിനാലാണിത്. നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് 2ജി സ്‌പെക്ട്രം ക്രമക്കേടുമായി ബന്ധപ്പെട്ട് സിഎജി റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് വിവാദമായ എസ് ബാന്‍ഡ് കരാര്‍ റദ്ദാക്കിയത്. തുടര്‍ന്ന് ദേവാസ് മള്‍ട്ടിമീഡിയ ദില്ലി ഹൈക്കോടതിയിലും അന്താരാഷ്ട്ര ആര്‍ട്ടിബ്യൂഷന്‍ കോടതിയിലും കേസ് ഫയല്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ദില്ലി ഹൈക്കോടതിയുടെ പരിഗണയിലുള്ള കേസില്‍ ഇനിയും തീര്‍പ്പുകല്‍പ്പിക്കാനുണ്ട്. ഉപഗ്രഹ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഓഡിയോ, വിഡിയോ, ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ലഭ്യമാക്കാനായിരുന്നു ദേവാസിന്റെ പദ്ധതി.

Top