ഐഎസ് ക്രൂരത ക്ലാസ് മുറിയിൽ പ്രദർശിപ്പിച്ചു; അധ്യാപികയ്ക്കു കിട്ടിയത് വലിയ പണി

ക്രൈം ഡെസ്‌ക്

ഐഎസ് പുറത്തുവിട്ട ദൃശ്യങ്ങൾ വിദ്യാർത്ഥികളെ കാണിച്ച അധ്യാപികയിൽ നിന്നും 300 ഡോളർ പിഴ ചുമത്താൻ ഉത്തരവ്. ന്യൂയോർക്കിലെ സിറ്റിയിലെ മിഡിൽ സ്‌കൂളിലെ അലെക്‌സിസ് നസാരിയൊ എന്ന അധ്യാപികയാണ് കഴിഞ്ഞ വർഷം വിദ്യാർത്ഥികളെ തന്റെ മൊബൈലിൽ ഐഎസ് ഭീകരർ തട്ടിക്കൊണ്ടു പോയ മാധ്യമപ്രവർത്തകന്റെ തലയറുക്കുന്ന വീഡിയോ കാണിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എട്ടാം ക്ലാസ്സുകാരായ മൂന്ന് വിദ്യാർത്ഥികളെയാണ് അധ്യപിക വീഡിയോ കാണിച്ചത്. വീഡിയോ ദൃശ്യങ്ങൾ കണ്ട് തങ്ങൾ ഏറെ ഭയപ്പെട്ടുവെന്ന് വിദ്യാർത്ഥികൾ പ്രിൻസിപ്പാളിന് അറിയിച്ചു. ദൃശ്യങ്ങൾ അതിഭീകരതയുളവാക്കുന്നവയായിരുന്നു ദിവസങ്ങളോളം തങ്ങൾക്ക് ഉറങ്ങാൻ പോലും സാധിച്ചിരുന്നില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

എന്നാൽ താൻ വീഡിയോ മനപൂർവ്വം വിദ്യാർത്ഥികളെ കാണിച്ചതല്ലെന്നും മറ്റൊരു വീഡിയോ നോക്കുന്നതിനിടെ ഇത് അബദ്ധത്തിൽ പ്ലേ ചെയ്തു പോയെന്നുമാണ് അധ്യാപിക നൽകുന്ന വിശദീകരണം. സംഭവത്തെ തുടർന്ന് സ്‌കൂളിൽ നിന്നും ഇവരെ പിരിച്ചുവിടാൻ ഉത്തരവുണ്ടായെങ്കിലും വിശദീകരണത്തെത്തുടർന്നും സ്‌കൂളിലെ ഇവരുടെ സേവനത്തെ കണക്കിലെടുത്തും ശിക്ഷ പിഴയിൽ ഒതുക്കുകയായിരുന്നു.

സ്‌കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകുന്ന സുരക്ഷിതമായ അന്തരീക്ഷമെന്ന വാഗ്ദാനത്തിനാണ് ഈ സംഭവത്തിലൂടെ കോട്ടം തട്ടിയതെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. ആയതിനാലാണ് ശിക്ഷനടപടികളുമായി മുന്നോട്ട് പോകുന്നതെന്നും സ്‌കൂൾ അധികൃതർ വ്യക്തമാക്കി.

Top