ഐഎസിന്റെ ക്രൂരതകളുടെ മുഖവുമായി ആ പെണ്‍കുട്ടി; കൂട്ടബലാത്സംഗം ചെയ്യും മുന്‍പ് ഭീകരര്‍ പ്രാര്‍ഥിക്കാന്‍ നിര്‍ദേശിച്ചു

സിറിയ: തട്ടിയെടുത്ത പെണ്‍കുട്ടികളെ ഭീകരര്‍ കൂട്ട ബലാത്സംഗത്തിനിടയാക്കുന്നതിന്റെ ക്രൂരതയുടെ നേര്‍ ചിത്രവുമായി 21കാരി പെണ്‍കുട്ടി. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ലൈംഗിക അടിമകളാക്കിയതിനെ കുറിച്ചുള്ള ഹൃദയംനുറുങ്ങുന്ന ഓര്‍മകള്‍ പങ്കു വച്ചാണ് നാദിയ മുറദ് എന്ന 21 കാരി പെണ്‍കുട്ടിയാണ് ഐസിസ് ഭീകരരുടെ ക്രൂരത വ്യക്തമാക്കുന്നത്്. യാസിദി വിഭാഗത്തിലെ പെണ്‍കുട്ടിയായ മുറദിനെ വടക്കന്‍ ഇറാഖിലെ സിന്‍ജാര്‍ നഗരത്തില്‍ നിന്നാണ് ഐസിസ് തീവ്രവാദികള്‍ ബന്ദിയാക്കിയത്. തുടര്‍ന്ന് ലൈംഗിക അടിമയായി വില്‍ക്കുകയായിരുന്നു.
ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയ ആയിരക്കണക്കിന് സ്ത്രീകളിലും കുട്ടികളിലും ഒരാള്‍ മാത്രമായിരുന്നു താനെന്ന് മുറദ് പറയുന്നു. അവര്‍ ഞങ്ങളുടെ ഗ്രാമത്തിലേക്ക് പ്രവേശിച്ച ശേഷം കുട്ടികളും യുവാക്കളും ഉള്‍പ്പെടെയുള്ള പുരുഷന്മാരെ വധിക്കുകയായിരുന്നു. പിന്നീട് വയസായ സ്ത്രീകളെയും അവര്‍ വധിച്ചു. പെണ്‍കുട്ടികളെ ബന്ധികളാക്കി മൊസൂളിലേക്ക് കൊണ്ടു പോയി മുറദ് പറയുന്നു.
മൊസൂളില്‍ നിരവധി യാസിദി സ്ത്രീകളെയാണ് ഐസിസ് ബന്ദികളാക്കിയിരുന്നത്. ഞാനുള്‍പ്പെടെയുള്ളവരെ ഉടമകള്‍ക്ക് കൈമാറി ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
ഞാന്‍ കണ്ടതില്‍വച്ച് ഏറ്റവും ക്രൂരനായ വ്യക്തിയായിരുന്നു എന്റെ ഉടമ. ഞങ്ങളെ മാനഭംഗപ്പെടുത്തുന്നതിന് മുമ്പ് ഉടമകള്‍ ഞങ്ങളോട് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടു. മൃഗങ്ങള്‍ക്കു നല്‍കുന്ന പരിഗണനപോലും അവര്‍ ഞങ്ങളോട് കാണിച്ചില്ല. കൂട്ടം കൂട്ടമായിട്ടായിരുന്നു പീഡനം മുറദ് വ്യക്തമാക്കി.
പിന്നീട് തന്റെ ഉടമയില്‍ നിന്ന് മുറദ് രക്ഷപ്പെടുകയായിരുന്നു. തീവ്രവാദത്തിന്റെ ഇരയാണ് താനെന്നും ഈ ക്രൂരതകളെല്ലാം നടത്തിയത് ഇസ്ലാമിന്റെ പേരിലായിരുന്നുവെന്നും അവര്‍ പറയുന്നു.

Top