അമൃതാ ടീവിയിലും കൂട്ടപിരിച്ചുവിടലിന് കളമൊരുങ്ങുന്നു; ജീവനക്കാരും തമ്മില്‍ തല്ലുന്നു; കോടികളുണ്ടായിട്ടും രക്ഷപ്പെടാതെ പോയ അമ്മയുടെ ചാനല്‍

തിരുവനന്തപുരം: ചാനല്‍ റേറ്റിങ്ങില്‍ കുത്തനെ താഴോട്ട് പോയ അമൃതാ ചാനല്‍ നിലവിലെ പ്രതിസന്ധി നേരിടാന്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കോടികള്‍ ചിലവാക്കി പരസ്യങ്ങള്‍ നല്‍കിയട്ടും ഗുണനിലവാരമില്ലാത്ത പരിപാടികള്‍ മാത്രമുള്ളത് കൊണ്ടാണ് പ്രേക്ഷകര്‍ അമൃതയെ കൈവിടുന്നതെന്ന് ജീവനക്കാര്‍ ചൂണ്ടികാട്ടുന്നു. ജീവനക്കാരുടെ ഇരു വിഭാഗങ്ങല്‍ തമ്മിലുള്ള കുടിപകയും ചാനലിന്റെ വീഴ്ച്ചയ്ക്ക് കാരണമായി.

അമൃത തിളങ്ങുന്നുവെന്ന പരസ്യവാചകത്തിനായി കോടികള്‍ ചെലവിട്ടിട്ടും ബാര്‍ക്ക് റേറ്റിംഗില്‍ അമൃതാനന്ദമയീ മഠത്തിന് കീഴിലുള്ള ചാനലിന് പന്ത്രണ്ടാം സ്ഥാനം. ബാര്‍ക് റേറ്റിംഗില്‍ ചാനലുകള്‍ കൃത്രിമം കാട്ടിയെന്ന പരാതിക്ക് ശേഷം ചാനലിന്റേ റേറ്റിങ് ഇടിഞ്ഞത് മാനേജ്മെന്റിനും ക്ഷീണമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചാനല്‍ നഷ്ടത്തിലെന്ന് പറഞ്ഞാണ് ജീവനക്കാരെ മാനേജ്മെന്റ് പിരിച്ചുവിടാനൊരുങ്ങുന്നത്. റേറ്റിംഗില്‍ നേട്ടമുണ്ടാക്കാന്‍ കോടികളൊഴുക്കിയിട്ടും ഫലം കാണാത്ത സാഹചര്യത്തില്‍ നൂറിലേറെ ജീവനക്കാരെ പിരിച്ചുവിടാനാണ് നീക്കം. അമൃതാ ടിവി തിളങ്ങുന്നുവെന്ന പരസ്യവാചകത്തോടെ നാളോളം പുതു പരിപാടികള്‍ അമൃതാ ചാനല്‍ അവതരിപ്പിച്ചിരുന്നു. ബാര്‍ക്ക് റേറ്റിംഗില്‍ കുതിച്ചു ചാട്ടം ലക്ഷ്യമിട്ടായിരുന്നു ഇത്. എന്നാല്‍ ഒരാഴ്ച മാത്രം ബാര്‍ക് റേറ്റിംഗില്‍ 200 പോയിന്റെ കടന്ന ചാനല്‍ അടുത്തയാഴ്ച വീണ്ടും പഴയ പടിയായി. വെറും 44 പോയിന്റുമായി പന്ത്രണ്ടാം സ്ഥാനത്താണ് ചാനല്‍ ഇപ്പോള്‍.

അമൃത തിളങ്ങുന്നുവെന്ന പരസ്യവാചകം തയ്യാറാക്കിയത് കോടികള്‍ നല്‍കിയാണ്. നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് കോടികള്‍ നല്‍കി പ്രോഗ്രാമുകള്‍ ചെയ്യിക്കുന്നു. മലയാള ടെലിവിഷനെ കുറിച്ച് വ്യക്തമായ ധാരണയുള്ള ശ്യാംപ്രസാദ് ചാനലിന്റെ ഭാഗമാണ്. പ്രോഗ്രാമുകള്‍ ചെയ്യാനുള്ള അധികാരം ശ്യാമ പ്രസാദിന് സ്വതന്ത്രമായി നല്‍കിയാല്‍ അമൃത വീണ്ടും മുന്നില്‍ വരും. ചാനലിന് ലഭിക്കുന്ന ഫണ്ട് ശ്യാമപ്രസാദിന് നല്‍കിയില്‍ നല്ല പരിപാടികള്‍ ഉണ്ടാകും. ചാനലിന്റെ തുടക്കത്തില്‍ അമൃത റേറ്റിംഗില്‍ കുതിച്ചു ചാട്ടം ഉണ്ടാക്കിയത് ശ്യമപ്രസാദിന്റെ കീഴിലാണ്. എന്നാല്‍ ശ്യമപ്രസാദിനെ കൊണ്ട് പരിപാടി ചെയ്യിച്ചാല്‍ ആര്‍ക്കും കമ്മീഷന്‍ ലഭിക്കില്ല. അത് കൊണ്ടാണ് പരിപാടികള്‍ പുറം കരാര്‍ നല്‍കുന്നതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.

അമൃതാ ചാനലില്‍ നൂറോളം ജീവനക്കാര്‍ അധികമാണെന്നാണ് മാനേജ്മെന്റിന്റെ കണ്ടെത്തല്‍. ഇവരെ പിരിച്ചുവിടാനാണ് പദ്ധതി തയ്യാറാക്കുന്നതെന്നാണ് സൂചന. ഇതിന്റെ ഭാഗമായി പ്രോഗ്രാമുകള്‍ പുറം ജോലി കരാറായി നല്‍കുകയാണ്. പുതിയ പരിപാടികളെല്ലാം സിനിമാ നടനും നിര്‍മ്മാതാവുമായി വിജയ് ബാബുവും സാന്ദ്രാ തോമസും നേതൃത്വം നല്‍കിയ കമ്പനിയെ ഏല്‍പ്പിച്ചു. രമേശ് പിഷാരടിയെ പോലുള്ള മുന്‍നിരക്കാരെ അവതാരകരാക്കി പരീക്ഷണം നടത്തിയെങ്കിലും ദുര്‍ബ്ബലമായ കണ്ടന്റ് മൂലം ഹോം മിനിസ്റ്റര്‍ എന്ന പരിപാടിക്ക് ബാര്‍ക്കില്‍ മുന്നേറ്റമുണ്ടാക്കാനായില്ല. ബാര്‍ക്കില്‍ 44 പോയിന്റുമായി കീഴ്പോട്ടു പോയി.

അതിനിടെ അമൃതാ ടിവിയില്‍ മഠത്തിന് വിശ്വാസം നഷ്ടപ്പെട്ടുവെന്ന് കരുതുന്നവരുമുണ്ട്. അതുകൊണ്ട് കൂടിയാണ് അമൃതാ ടിവിയുടെ ആസ്ഥാനത്ത് അമൃതാ യൂണിവേഴ്സിറ്റിയുടെ മനഃശാസ്ത്ര കൗണ്‍സിലിങ് കോഴ്സ് നടത്തിയത്. ചാനലിന്റെ തലപ്പത്തുള്ളവര്‍ ചെയ്തു കൂട്ടുന്നത് സഹികെട്ടാണ് അമൃതാ ടിവിയുടെ ഓഫീസില്‍ കൗണ്‍സിലിങ് അദ്ധ്യാപന മുറി ഒരുക്കാന്‍ മഠം തീരുമാനിച്ചതെന്ന് ചാനലിലെ ജീവനക്കാര്‍ പറയുന്നു. ചാനലിന്റെ തുടക്കമുതല്‍ പ്രവര്‍ത്തിച്ചവരെല്ലാം മറ്റ് ജോലികള്‍ കണ്ടെത്തി പോവുകയാണ്. ടെക്നിക്കല്‍ വിഭാഗത്തിലെ പ്രധാനികളെല്ലാം വിദേശത്ത് ജോലി തേടി പോയിക്കഴിഞ്ഞു.

Top