എറണാകുളം ഇന്‍ഫോപാര്‍ക്കിലെ രണ്ടു യുവ ടെക്കികള്‍ ഇടുക്കി കുളമാവില്‍ മുങ്ങിമരിച്ചു

ഇടുക്കി: കുളമാവിലെ സ്വകാര്യ റിസോര്‍ട്ടിന് സമീപത്തെ തടാകത്തില്‍ രണ്ട് വിനോദസഞ്ചാരികള്‍ മുങ്ങി മരിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിക്കായിരുന്നു സംഭവം.എറണാകുളം ഇന്‍ഫോപാര്‍ക്കില്‍ എഞ്ചിനീയര്‍മാരായ കരുനാഗപ്പള്ളി പടിത്തലീല്‍ സ്വദേശി സാജന്‍ ബാബു (26), തിരുവല്ല നിരണം സ്വദേശി ആല്‍വിന്‍ ചെറിയാന്‍ (26) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാല്‍പ്പതംഗം സംഘം കുളമാവിലെ ഗ്രീന്‍ബര്‍ഗ്ഗ് റിസോര്‍ട്ടിലെത്തിയത്. വൈകിട്ട് ഫുട്ബോള്‍ കളിക്കുന്നതിനിടെ പന്ത് റിസോര്‍ട്ടിലെ തടാകത്തില്‍ വീഴുകയും ഇതെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ആല്‍വിനും സാജനും മുങ്ങിപോകുകയുമായിരുന്നു.</പ്>
<പ്>കൂട്ടത്തിലുണ്ടായിരുന്നവര്‍ ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് റിസോര്‍ട്ടിലെ ജീവനക്കാരാണ് ഇരുവരേയും കരയ്ക്കെത്തിച്ചത്. തുടര്‍ന്ന് മൂലമറ്റം മാര്‍ ബിഷപ്പ് വയലില്‍ മെഡിക്കല്‍ സെന്ററിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top