ലൈംഗികത്വര കുറക്കാന്‍ സ്വയംഭോഗം ആണത്തം കുറയ്‌ക്കും..കൂടുന്നതു മരണ കാരണം

സ്വയംഭോഗം ചെയ്യുന്നത് നല്ല ശീലമല്ലെങ്കിലും മിതമായ തോതില്‍ ചെയ്യുന്നത്‌ ആരോഗ്യത്തിനു ഗുണരമാണെന്നത്‌ സത്യമാണ്. ലൈംഗികത്വര ഒരു പരിധി വരെ കുറയ്ക്കാന്‍ പ്രകൃതി തന്നെ നല്‍കിയ ഒന്നാണിത്. എന്നാല്‍ സ്വയംഭോഗം അമിതമാകുന്നതു നല്ലതല്ലെന്ന മുന്നറിയിപ്പും ശാസ്‌ത്രം തന്നെ നല്‍കുന്നു. സ്വയംഭോഗ സുഖം അമിതമാകുന്നതു പലപ്പോഴും മരണം വരെ എത്തിക്കും എന്നാണ് പഠനം. വെറുതെ പറയുന്നതല്ല, ശാസ്‌ത്രം തെളിയിച്ച കാര്യമാണിത്.

സ്വയംഭോഗം തലച്ചോറില്‍ ഡോപാമൈന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്‌ക്കുന്നു. ഇത്‌ ഒരു അഡിക്ഷനായി മാറുകയും ചെയ്യുന്നു. കൂടാതെ ജീവിത പങ്കാളിയ്‌ക്കൊപ്പം സമയം ചെലവഴിയ്‌ക്കുന്നതിന്‌ തടസമായി ഇത് മാറുന്നുമുണ്ട്. സ്വയംഭോഗം അഡിക്ഷനാകുമ്പോള്‍ യഥാര്‍ത്ഥത്തിലെ ലൈംഗികബന്ധത്തില്‍ താല്‍പര്യം കുറയുന്നതാണ് അതിനു കാരണം.
സ്വയംഭോഗം അമിതമാകുന്നതും അതില്‍ സുഖം കണ്ടെത്തുന്നതും ദിവസവും ചെയ്യുന്ന പ്രവൃത്തികളേയും കാര്യമായി ബാധിയ്‌ക്കും. ജോലിയില്‍ വരെ താല്‍പര്യം നഷ്ടപ്പെടുന്നതായും പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു. സ്വയംഭോഗം ആണത്തം കുറയ്‌ക്കും എന്നാണ് മറ്റൊരു പഠനം. അതായത്‌ സ്വയംഭോഗം ചെയ്യുന്നതു വഴി ടെസ്‌റ്റോസ്‌റ്റിറോണ്‍ ഉല്‍പാദനം കുറയും. ഈ ഹോര്‍മോണാണ്‌ പൊതുവെ പുരുഷഹോര്‍മോണ്‍ എന്നറിയപ്പെടുന്നത്‌. ശാരീരികാരോഗ്യം വരെ കുറയാന്‍ ഇത്‌ കാരണമാകും. സ്വയംഭോഗം ഒരു ശീലമാക്കി മാറ്റിയാല്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ പ്രായം നിങ്ങള്‍ക്കു തോന്നിയ്‌ക്കും എന്നത് മറ്റൊരു സത്യമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വയംഭോഗം മാനസികപ്രയാസവും കുറ്റബോധമുള്‍പ്പെടെയുള്ള കാര്യങ്ങളും വരുത്തി വെയ്ക്കുന്നുണ്ട്. ഇവയെല്ലാം ചേര്‍ന്ന്‌ ഡിപ്രഷന്‍ പോലുള്ള അവസ്ഥയിലേയ്‌ക്കും തള്ളിയിടാന്‍ ഏറെ സാധ്യതയുണ്ട്. സ്വയംഭോഗം അമിതമായി ചെയ്യുന്ന പുരുഷന്മാരില്‍ വിചിത്ര സെക്‌സ്‌ സ്വഭാവങ്ങള്‍ കണ്ടുവരുന്നതായി ശാസ്‌ത്രം തെളിയിച്ചിട്ടുള്ളതാണ്. സമൂഹത്തില്‍ ലൈംഗിക അതിക്രമങ്ങള്‍ നടത്തുന്ന പുരുഷന്മാര്‍ അമിത സ്വയംഭോഗ ശീലമുള്ളവരാണെന്നു തെളിഞ്ഞിട്ടുണ്ട്‌. പുരുഷന്മാരില്‍ അമിതസ്വയംഭോഗം വരുത്തുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് കഷണ്ടി. ടെസ്റ്റോസ്‌റ്റിറോണ്‍ ഹോര്‍മോണ്‍ കുറയുന്നതു തന്നെ കാരണം. ശരീരത്തിലെ രോമവളര്‍ച്ചയേയും ഇതു കാര്യമായി ബാധിയ്‌ക്കും. അമിതസ്വയംഭോഗം പുരുഷലൈംഗികാവയവത്തെ തന്നെ ബാധിയ്‌ക്കും. വൃഷണങ്ങളില്‍ വേദനയും നീരും അണുബാധയുമെല്ലാം ഉണ്ടാകാന്‍ ഇടയാക്കുന്നു.

ഓരോ തവണ സ്‌ഖലനം നടക്കുമ്പോഴും ബീജം പുറന്തള്ളപ്പെടുന്നു എന്ന് അറിയാമല്ലോ. ഇതില്‍ ശരീരത്തിന്റെ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്‌ എന്നത് എത്ര പേര്‍ക്ക് അറിയാം. ഇത്‌ ശാരീരിരിക ആരോഗ്യത്തെ മോശമായ രീതിയില്‍ ബാധിയ്‌ക്കും. ഇത് ചിലര്‍ക്കെങ്കിലും തൂക്കം പെട്ടെന്നു കുറയാന്‍ കാരണമായേക്കും. സ്‌ത്രീകളേക്കാള്‍ കൂടുതല്‍ ഈ ദോഷവശങ്ങള്‍ പുരുഷന്മാരിലാണ്‌ കണ്ടു വരുന്നത്. അതിനു കാരണം സ്വയംഭോഗ സ്വഭാവവും കൂടുതല്‍ കണ്ടു വരുന്നതു പുരുഷന്മാരിലാണ് എന്നതാണ്.സ്വയംഭോഗം അമിതമാകുന്നതിന്റെ ദോഷഫലങ്ങളാണല്ലോ ഇതെല്ലാം. എന്നാല്‍ മിതമായ രീതിയില്‍ ചെയ്യുന്നതിന്‌ ആരോഗ്യഗുണങ്ങളുമുണ്ട്‌

Top