മുംബൈ: വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി ജീവനക്കാരെ മർദ്ദിക്കുകയും തുപ്പുകയും ചെയ്ത ഇറ്റാലിയൻ യുവതി അറസ്റ്റിൽ. പൗള പെരുഷിയോ എന്ന യുവതിയാണ് അറസ്റ്റിലായത്.
ഇക്കോണമി ക്ലാസ് ടിക്കറ്റുള്ള യുവതി ബിസിനസ് ക്ലാസിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ബഹളം വയ്ക്കുകയായിരുന്നു. ആവശ്യം ജീവനക്കാർ നിരസിച്ചതോടെ അക്രമശക്തയായ യുവതി വസ്ത്രങ്ങൾ ഊരിയെറിയുകയും അർദ്ധ നഗ്നയായി നടക്കുകയുമായിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഒടുവിൽ ഇവരെ നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ ക്രൂ അംഗങ്ങൾ യുവതിയെ ബലമായി സീറ്റിൽ കെട്ടിയിടുകയായിരുന്നു. വിമാനം മുബൈയിൽ ലാൻഡ് ചെയ്തതോടെ യുവതിയെ പോലീസ് അറസ്റ്റു ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയയ്ക്കുമായിരുന്നു.