ഇറ്റലി : ഇസ്ലാം മതസ്ഥരുടെ വധഭീഷണിയെ തുടര്‍ന്നു ജയിലില്‍ കഴിയുന്ന ക്രൈസ്തവ വനിത ആസിയ ബീബിയുടെ കുടുംബത്തെ സഹായിക്കുമെന്ന് ഇറ്റലി.സുപ്രീം കോടതി വധശിക്ഷ റദ്ദാക്കിയിട്ടും ജയിലില്‍ കഴിയുകയാണ് ക്രൈസ്തവ വനിത ആസിയാ ബീബി.ആസിയായുടെ കുടുംബത്തെ പാകിസ്ഥാനില്‍ നിന്നും മാറ്റിത്താമസിപ്പിക്കുന്നതിന് സഹായിക്കുമെന്നും ഇതു സംബന്ധിച്ച് മറ്റ് രാഷ്ടങ്ങളുമായി കൂടിയാലോചന നടത്തിവരികയാണെന്നും ഇറ്റലിയുടെ വിദേശകാര്യ മന്ത്രാലയം മാധ്യമങ്ങളെ അറിയിച്ചു. മതനിന്ദ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രിസ്ത്യന്‍ യുവതിയെ സുപ്രീം കോടതി കുറ്റവിമുക്തയാക്കിയിട്ടും ജയില്‍ മോചിതയായില്ല.വിധി വന്ന് ഒരാഴ്ചക്ക് ശേഷവും ആസിയ ബീവി ജയിലില്‍ തുടരുകയാണ്. മോചിപ്പിക്കാനുള്ള ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. സുപ്രീംകോടതി ഒരാളെ കുറ്റവിമുക്തയാക്കിയാല്‍ രണ്ടുദിവസത്തിനുള്ളില്‍ അവരെ കോടതിയില്‍ നിന്നും മോചിപ്പിക്കുന്നതിനുള്ള ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് ലഭിക്കേണ്ടതാണ്. എന്നാല്‍ ഒരാഴ്ചയായിട്ടും ആസിയ ബീവിയെ ജയിലില്‍ നിന്നും മോചിപ്പിക്കുന്നതിന് ഉത്തരവ് ലഭിച്ചിട്ടില്ല.
ജീവന് ഭീഷണിയുള്ള സ്ത്രീകളും, കുട്ടികളും തങ്ങളുടെ രാജ്യത്തോ, മറ്റേതെങ്കിലും പാശ്ചാത്യ രാജ്യത്തോ സുരക്ഷിതമായിരിക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും, അതു ഉറപ്പുവരുത്തുന്നതിനു വേണ്ടി മനുഷ്യരാല്‍ സാധ്യമായതെല്ലാം തങ്ങള്‍ ചെയ്യുമെന്നും ഇറ്റലിയുടെ ഡെപ്യൂട്ടി പ്രധാന മന്ത്രിയായ മാറ്റിയോ സാല്‍വീനി പറഞ്ഞു. ഇക്കാലത്ത് മതനിന്ദയുടെ പേരില്‍ ആര്‍ക്കെങ്കിലും ജീവന്‍ നഷ്ടമാകുന്നത് അനുവദിക്കുവാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാജമതനിന്ദാക്കുറ്റം ചുമത്തപ്പെട്ട് 2010-ല്‍ അറസ്റ്റിലായ ആസിയാ ബീബിയെ എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്ഥാനിലെ സുപ്രീം കോടതി കുറ്റവിമുക്തയാക്കിയെങ്കിലും വിധിക്കെതിരെ പാക്കിസ്ഥാനിലെങ്ങും മതമൗലീകവാദികളുടെ പ്രതിഷേധം ശക്തമായി വരികയാണ്.
തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്ന് പറഞ്ഞുകൊണ്ട് ആസിയാ ബീബിയുടെ ഭര്‍ത്താവായ ആഷിക് മസ്സിയും രംഗത്ത് വന്നിരുന്നു. തങ്ങള്‍ വളരെയേറെ വിഷമത്തിലാണെന്നും, പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയായതിനാല്‍ ആവശ്യത്തിനു പോലും ഭക്ഷണമില്ലെന്നും, അതിനാല്‍ തന്റെ കുടുംബത്തെ പാകിസ്ഥാനില്‍ നിന്നും പുറത്തു കടത്തുവാന്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ സഹായിക്കണമെന്ന് ആഷിക് മസിഹ് അപേക്ഷിച്ചതായി കത്തോലിക്കാ ചാരിറ്റി സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് (ACN) നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.