ട്രംപിന്റെ കസേരയില്‍ ഇവാന്‍ക..!

ഹാംബുര്‍ഗ്: ജി-20 ഉച്ചകോടിയില്‍ അല്പസമയം ഇവാന്‍ക ട്രംപ്, ഡൊണാള്‍ഡ് ട്രംപ് ആയി. ഉച്ചകോടി നടക്കുന്ന മുറിയില്‍നിന്ന് അല്പനേരത്തേക്ക് പുറത്തുപോയപ്പോഴാണ് മകള്‍ ഇവാന്‍കയെ ട്രംപ് സ്വന്തം ഇരിപ്പിടത്തില്‍ ഇരുത്തിയത്. ചൈനയുടെ ഷി ജിന്‍പിങ്ങിനും ജര്‍മനിയുടെ ആംഗേല മെര്‍ക്കലിനുമൊക്കെയൊപ്പം ഇവാന്‍ക ഇരുന്നു.ലോക ബാങ്ക് അധ്യക്ഷന്റെ ആഫ്രിക്കന്‍ വികസനത്തെക്കുറിച്ചുള്ള പ്രസംഗത്തിനിടയിലാണ് ഇവാന്‍ക അല്‍പ്പസമയത്തേക്ക് ട്രംപ് ആയത്. എന്നാല്‍ അല്‍പ്പസമയത്തിനുശേഷം ട്രംപ് തിരിച്ചെത്തുകയും ഇവാന്‍ക മാറികൊടുക്കുകയും ചെയ്തു. ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശക കൂടിയാണ് ഇവാന്‍ക.
നേതാക്കള്‍ പുറത്തുപോകുമ്ബോള്‍ ഇരിപ്പിടങ്ങളില്‍ പ്രതിനിധികളെ ഇരുത്താറുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ രാഷ്ട്രത്തലവന്റെ അഭാവത്തില്‍ ആ രാജ്യത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ചര്‍ച്ചകളിലും മറ്റും പങ്കെടുക്കാറുള്ളത്. ഇവാന്‍ക ഇതിനെതിരെ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.തിരഞ്ഞെടുക്കപ്പെടാത്ത, യോഗ്യതയോ പരിചയമോ ഇല്ലാത്ത വ്യക്തിയാണ് ഇവാന്‍കയെന്ന് ചരിത്രകാരിയായ ആന്‍ ആപ്പിള്‍ബോം പറഞ്ഞു. അമേരിക്കയുടെ ദേശീയതാത്പര്യത്തെ പ്രതിനിധാനംചെയ്യാന്‍ പറ്റിയയാളാണ് ഇവാന്‍കയെന്നും അവര്‍ പരിഹസിച്ചു. സോഷ്യല്‍ മീഡിയയിലും ഇവാന്‍കയുടെ ഈ നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Top