ഋതുമതിയാകുന്നതിനുമുന്നെ ശേഖരിച്ച അണ്ഡകോശത്തില്‍നിന്ന് ഗര്‍ഭിണിയാവുകയും പ്രസവിക്കുകയും ചെയ്ത ആദ്യ വനിതയെന്ന ഖ്യാതി മൊറാസ അല്‍ മട്രൂഷി എന്ന 24-കാരിക്ക്. ജന്മനാ രക്തസംബന്ധമായ അസുഖവുമുണ്ടായിരുന്ന മട്രൂഷിക്ക് അബുദ ബാധ സ്ഥീരീകരിച്ചതോടെയാണ് അണ്ഡകോശം നീക്കി സൂക്ഷിക്കേണ്ടിവന്നത്. കീമോത്തെറാപ്പിക്ക് വിധേയയാകേണ്ടിവന്നതിനാലാണിത്.
അര്‍ബുദത്തെ മറികടന്നതോടെ, കഴിഞ്ഞവര്‍ഷം ഓവറി തിരികെ മട്രൂഷിയുടെ ശരീരത്തില്‍ ചേര്‍ക്കുകയും അവര്‍ക്ക് ഗര്‍ഭധാരണശേഷി തിരിച്ചുകിട്ടുകയുമായിരുന്നു. പോര്‍ട്ട്ലന്‍ഡ് ആശുപത്രിയിലാണ് ഈ ചരിത്ര നേട്ടം. ഐവിഎഫ് ചികിത്സയിലൂടെയാണ് മട്രൂഷി ഗര്‍ഭിണിയായത്. ആരോഗ്യമുള്ളൊരു ആണ്‍കുട്ടിക്കാണ് മട്രൂഷി ജന്മം നല്‍കിയത്. ഏറെക്കാലത്തെ കാത്തിരിപ്പിന് സഫലമായെന്ന് മട്രൂഷി പ്രതികരിച്ചു. അമ്മയാവുക എന്നതായിരുന്നു ഏറ്റവും വലിയ സ്വപ്നം. അത് സാധിക്കുമെന്നുറപ്പായിരുന്നു. ഇതുവരെ അനുഭവിച്ച വേദനകള്‍ക്കെല്ലാം പരിഹാരമാണ് ഈ കുഞ്ഞെന്നും അവര്‍ പറഞ്ഞു. –
ഒമ്പതാം വയസ്സിലാണ് മട്രൂഷിയുടെ വലത്തേ ഓവറിയില്‍നിന്ന് അണ്ഡകോശം ശേഖരിച്ച് ശീതീകരിച്ച് സൂക്ഷിച്ചത്. 15 വര്‍ഷത്തിനുശേഷം അത് ഇടത്തേ ഓവറിയില്‍ ചേര്‍ക്കുകയായിരുന്നു. ഐവിഎഫ് ചികിത്സയിലൂടെ മട്രൂഷി ഗര്‍ഭിണിയാവുകയും ചെയ്തു. ഒമ്പതാം വയസ്സില്‍ ലീഡ്സ് ആശുപത്രിയില്‍ ശേഖരിച്ച അണ്ഡകോശം നൈട്രജന്‍ കണ്ടയ്നറുകളില്‍ സൂക്ഷിച്ചിരിക്കുകായയിരുന്നു. കഴിഞ്ഞവര്‍ഷം ഇത് തിരികെ സ്ഥാപിച്ചത് ഡെന്മാര്‍ക്കില്‍നിന്നുള്ള വിദഗ്ധ സംഘമാണ്.
അണ്ഡകോശം തിരികെപിടിപ്പിച്ചതിനുശേഷം ആര്‍ത്തവമുണ്ടാകാന്‍ തുടങ്ങിയതോടെയാണ് ഇവര്‍ക്ക് ഗര്‍ഭിണിയാകാനുള്ള സാധ്യത വീണ്ടും തെളിഞ്ഞുവന്നത്. ഭര്‍ത്താവ് അഹമ്മദിന്റെ ബീജവും ശേഖരിച്ച് അത് ഐവിഎഫിലൂടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയായിരുന്നു.