അതിര്‍ത്തിയില്‍ പാക് വെടിവയ്പ്പ്: ഒരു മരണം.ഇന്ത്യയും തിരിച്ചടിക്കുന്നു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാക് പ്രകോപനം. ജമ്മുകാഷ്മീരിലെ സാംബ ജില്ലയില്‍ പാക് സൈന്യം നടത്തിയ വെടിവയ്പില്‍ ഒരു നാട്ടുകാരന്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്കു പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം മംഗുചക്കിലെ ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെയാണു വെടിവയ്പ് ഉണ്ടായത്. ബിഎസ്എഫ് പോസ്റ്റുകള്‍ക്കുസമീപം ജോലിയിലേര്‍പ്പെട്ടിരുന്നയാളാണു കൊല്ലപ്പെട്ടത്. ഇന്ത്യയും തിരിച്ചടിച്ചു.

Top