ചക്ക വിറ്റ സമ്പാദിക്കുന്നത് ലക്ഷങ്ങള്‍; അപൂര്‍വ്വയിനം പ്ലാവ് ധനസമ്പാദന മാര്‍ഗ്ഗമാക്കി ഒരു കര്‍ഷകന്‍

ബംഗളുരു: ചക്ക കേരളീയരുടെ ഒരു നാടന്‍ ഭക്ഷണമാണ്. ധാരാളം പ്ലാവുകളുള്ള സ്ഥലംകൂടിയാണ് കേരളം. ധാരാളം പോഷക ഗുണങ്ങളുള്ള ചക്ക ഒരു ധനാഗമമാര്‍ഗ്ഗം കൂടിയാണ്. എന്നാല്‍ ചക്ക വിറ്റ് ലക്ഷങ്ങള്‍ സമ്പാദിക്കുന്നതിനെക്കുറിച്ച് നമുക്ക് സങ്കല്‍പ്പിക്കാന്‍ അല്‍പം പ്രയാസമായിരിക്കും. എന്നാല്‍, വേണ്ടെന്നുവച്ചാലും പ്ലാവില്‍ ലക്ഷങ്ങള്‍ കായ്ച്ചാലോ? കര്‍ണാടകയിലെ തുമാകുരു ജില്ലയില്‍ ചെലൂര്‍ ഗ്രാമത്തിലുള്ള എസ്.എസ്. പരമേശ (40) എന്ന കര്‍ഷകനാണു പിതാവ് നട്ട അപൂര്‍വയിനം പ്ലാവ് ”ലോട്ടറി”യായത്.

പരമേശയുടെ അച്ഛന്‍ എസ്.കെ. സിദ്ദപ്പ 35 വര്‍ഷം മുമ്പു നട്ട പ്ലാവില്‍ കായ്ക്കുന്നതു മറ്റെങ്ങും ഇന്നേവരെ കണ്ടിട്ടില്ലാത്ത ഇനം കുഞ്ഞന്‍ചക്കയാണ്. ചുളകള്‍ക്കു ചുവപ്പുനിറം, രുചിയിലും പോഷകഗുണത്തിലും കെങ്കേമം, ഭാരമോ ഏറിയാല്‍ 2.5 കിലോഗ്രാം. ചക്കയുടെ സവിശേഷതയറിഞ്ഞ് കൂട്ടുകാരും ബന്ധുക്കളുമടക്കം ഏറെ ആവശ്യക്കാരെത്തിയതോടെ പരമേശയുടെ പ്ലാവ് നാട്ടില്‍ താരമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു ചക്കപോലും ഇന്നുവരെ വിറ്റിട്ടില്ലെന്നും ആവശ്യക്കാര്‍ക്കു സമ്മാനമായി നല്‍കുകയായിരുന്നു പതിവെന്നും പരമേശ പറയുന്നു. എന്നാല്‍, അടുത്ത ഒരുവര്‍ഷത്തിനകം ഈ പ്ലാവ് 10 ലക്ഷം രൂപയാണ് ഉടമയ്ക്കു സമ്മാനിക്കാന്‍ പോകുന്നത്.

ഈ അപൂര്‍വയിനം പ്ലാവിന്റെ വംശവര്‍ധനയ്ക്കുള്ള മാര്‍ഗമറിയാതിരുന്ന കര്‍ഷകനു സഹായമായെത്തിയത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ റിസര്‍ച്ച് എന്ന സര്‍ക്കാര്‍ സ്ഥാപനമാണ്. തനിമ നഷ്ടപ്പെടാതെ, ഗ്രാഫ്റ്റിങ്ങിലൂടെ പ്ലാവിന്‍ െതെകള്‍ ഉത്പാദിപ്പിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പരമേശയുമായി ധാരണാപത്രം ഒപ്പിട്ടു. ഇതനുസരിച്ച്, ഉത്പാദിപ്പിക്കുന്ന െതെകള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേരില്‍ വില്‍ക്കുക മാത്രമല്ല, വരുമാനത്തിന്റെ 75% പരമേശയ്ക്കു നല്‍കുകയും ചെയ്യും.

പ്ലാവിന്റെ ജനിതക അവകാശവും പരമേശയ്ക്കാണ്. പ്ലാവ് നട്ട പിതാവിന്റെ സ്മരണയ്ക്കായി ഈ ഇനത്തിനു ”സിദ്ദു”വെന്ന പേരിട്ടതും ഇന്‍സ്റ്റിറ്റ്യൂട്ട് തന്നെ. സിദ്ദു പ്ലാവിന്‍െതെകള്‍ക്കായി ഇപ്പോള്‍തന്നെ 10,000 ഓര്‍ഡറുകള്‍ ലഭിച്ചതായി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എം.ആര്‍. ദിനേശ് പറഞ്ഞു.

രണ്ടുമാസത്തിനകം ഔപചാരികവില്‍പന ആരംഭിക്കും. ധാരണാപത്രപ്രകാരം, 10,000 െതെകള്‍ വില്‍ക്കുമ്പോള്‍തന്നെ പരമേശയുടെ െകെവശം 10 ലക്ഷം രൂപയെത്തിച്ചേരും. സാധാരണ ചക്കകള്‍ക്ക് 10-20 കിലോഗ്രാം ഭാരമുള്ളപ്പോള്‍ ”സിദ്ദു”വിന് രണ്ടരക്കിലോയില്‍ താഴെയാണെന്ന് തുമാകുരു കേന്ദ്രീകരിച്ചുള്ള സെന്‍ട്രല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ എക്സ്പെരിമെന്റല്‍ സ്റ്റേഷന്‍ മേധാവി കരുണാകരന്‍ പറഞ്ഞു.

സിദ്ദു ചക്കയുടെ ഔഷധഗുണം സംബന്ധിച്ച പഠനങ്ങള്‍ നടക്കുന്നതേയുള്ളൂ. എന്നാല്‍, ഇതിന്റെ ചുളകള്‍ ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണെന്നും െലെകോപിന്‍ എന്ന പോഷകത്തിന്റെ അളവ് 100 ഗ്രാം ചുളയില്‍ രണ്ട് മില്ലിഗ്രാമാണെന്നും ബയോ-കെമിക്കല്‍ പരിശോധനയില്‍ കണ്ടെത്തി. സാധാരണയിനം ചക്കയില്‍ ഇതു 0.2 മില്ലിഗ്രാം മാത്രമാണ്.

Top