ഭരണ തുടര്‍ച്ച അഴിമതി വര്‍ദ്ധിപ്പിക്കും; സൗജന്യ അരിവിതരണം സര്‍ക്കാരിന്റെ ഗതികേടെന്നും ജേക്കബ് തോമസ്

തിരുവനന്തപുരം: സര്‍ക്കാരിനെയും വിജിലന്‍സിനെയും രൂക്ഷമായി വിമര്‍ശിച്ച് ഡിജിപി ജേക്കബ് തോമസ് രംഗത്ത്. ഭരണത്തുടര്‍ച്ച അഴിമതി വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സൗജന്യ അരിവിതരണം ചെയ്യുന്ന വികസനമാണ് ഇപ്പോഴുള്ളത്. വിജിലന്‍സ് ആസ്ഥാനത്ത് നടക്കുന്നത് രാഷ്ട്രീയ തീരുമാനങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനങ്ങളല്ല അവിടെ നടക്കുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തെ തന്നെ ചോദ്യം ചെയ്താണ് ജേക്കബ് തോമസിന്റെ വിമര്‍ശനം. ഭരണത്തുടര്‍ച്ച അഴിമതി വര്‍ധിപ്പിക്കുകയേയുള്ളൂ. പാറ്റൂര്‍ കേസ് അന്വേഷിച്ചപ്പോള്‍ ഈ സര്‍ക്കാരിന്റെ സല്‍ഭരണം മനസ്സിലാക്കാന്‍ സാധിച്ചതാണെന്നും അദ്ദേഹം പരിഹസിച്ചു. സൗജന്യ അരിവിതരണം ചെയ്യുന്ന വികസനമാണ് ഇപ്പോഴുള്ളത്. റൊട്ടി വിതരണം ചെയ്യുന്ന സംസ്‌ക്കാരത്തെയാണ് ഇത് ഓര്‍മിപ്പിക്കുന്നത്. ദാരിദ്ര്യമാണ് ഇത് സൂചിപ്പിക്കുന്നത്. തുടര്‍ഭരണം ആഗ്രഹിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ വ്യവസ്ഥിതിയെ നാശത്തിലേക്ക് നയിക്കുമെന്നും ജേക്കബ് തോമസ് മുന്നറിയിപ്പ് നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിജിലന്‍സ് ആസ്ഥാനത്ത് നടക്കുന്നത് രാഷ്ട്രീയ തീരുമാനങ്ങളാണ്. അല്ലാതെ അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനങ്ങളല്ല. കുറ്റപത്രം സമര്‍പ്പിച്ച എത്ര കേസുകള്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നും ജേക്കബ് തോമസ് പറഞ്ഞു.

Top