അഴിമതിക്കെതിരെ ഏല്ലാവരും ഒറ്റക്കെട്ടായി പോരാടണം !.അവധികഴിഞ്ഞ് സര്‍വീസില്‍ തിരിച്ചെത്തുമെന്ന് ജേക്കബ് തോമസ്.പദവിയറിയില്ല

തിരുവനന്തപുരം: അഴിമതിക്കെതിരെ ഏല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്ന് ജേക്കബ് തോമസ് ആവശ്യപ്പെട്ടു.അവധികഴിഞ്ഞ് സര്‍വീസില്‍ തിരിച്ചെത്തുമെന്ന് ഡി.ജി.പി ജേക്കബ് തോമസ്. ജൂണ്‍ 17 ന് അവധി അവസാനിക്കും. അതിനുശേഷം സര്‍വീസില്‍ പ്രവേശിക്കും. പുതിയ ചുമതലയെ കുറിച്ച് ഇതുവരെയും അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയില്‍ നിന്ന് വ്യാപകമായ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലായിരുന്നു വിജിലന്‍സ് ഡയറക്ടറായ ജേക്കബ് തോമസിനോട് സര്‍ക്കാര്‍ അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചത്.
എന്നാല്‍ ബന്ധുനിയമന കേസിലെ അന്വേഷണമാണ് ജേക്കബ് തോമസിനെ മാറ്റി നിര്‍ത്തുന്നതിലേക്ക് നയിച്ചതെന്നും വാര്‍ത്തകളുണ്ട്. ആദ്യം ഒരുമാസത്തേക്കാണ് ജേക്കബ് തോമസ് അവധി അപേക്ഷ നല്‍കിയിരുന്നെങ്കിലും പിന്നീട് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം അവധി നീട്ടുകയായിരുന്നു.നിലവില്‍ ലോകനാഥ് ബെഹ്‌റയാണ് വിജിലന്‍സ് ഡയറക്ടര്‍. ടി.പി സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ നിന്ന് അനുകൂലമായ വിധിയുമായി എത്തിയതോടെ ഡി.ജി.പിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി വിജിലന്‍സ് ഡയറക്ടറാക്കുകയായിരുന്നു.അതിനിടെ, തിരുവനന്തപുരത്ത് നടന്ന സെമിനാറിനിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ ഉള്‍പ്പെട്ട പാറ്റൂര്‍ കേസിന്റെ അന്വേഷണത്തില്‍ കെടുകാര്യസ്ഥത തുടരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. അന്വേഷണത്തില്‍ പക്ഷപാതിത്വം ചൂണ്ടിക്കാട്ടിയിരുന്നു.

Top