കൊച്ചി :വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസിനെ വരുതിയിലാക്കാന്‍ സി.പി.എം ?ജേക്കബ് തോമസിനെതിരെ നീങ്ങുന്നത് സിപിഎം ഔദ്യോഗികപക്ഷം. ഡോ കെ.എം എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സാമ്പത്തിക പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പൊടി തട്ടിയെടുത്തത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. ഇപി ജയരാജന്‍ വിഷയത്തില്‍ സിപിഎമ്മിനെതിരെ നടത്തിയ നീക്കങ്ങളാണ് ജേക്കബ് തോമസിന് വിനയായത്.
സോളാര്‍ പാനല്‍ അഴിമതി കേസ് ധനകാര്യ പരിശോധനാ വിഭാഗം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഫയല്‍ ചെയ്യപ്പെട്ടതാണ്. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് നടത്തിയതായി പറയപ്പെടുന്ന അഴിമതിയാണ് സോളാര്‍ പാനല്‍ കേസ്. എന്നാല്‍ ജേക്കബ് തോമസ് അഴിമതിക്കാരനാണെന്ന് സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ പോലും വിശ്വസിക്കുന്നില്ല.
പിണറായിയുടെ വിശ്വസ്തനാണ് ജേക്കബ് തോമസ്. ഇപി ജയരാജന്‍ രാജി വയ്ക്കണമെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയതും ജേക്കബ് തോമസാണ്. പിണറായിക്ക് അദ്ദേഹത്തിന്റെ അഭിപ്രായം അവഗണിക്കാന്‍ കഴിയില്ല, കാരണം ഡയറക്ടര്‍ പറയുന്നത് അവഗണിച്ചാല്‍ അദ്ദേഹം കേസെടുക്കും. കടലിനും ചെകുത്താനുമിടയിലായ പിണറായി ഒടുവില്‍ ജയരാജനെ ഒഴിവാക്കുകയായിരുന്നു.ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറാക്കിയത് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയായിരുന്നില്ല. ജയരാജന്‍ വിഷയത്തില്‍ ജേക്കബ് തോമസ് സ്വീകരിച്ച നിലപാടുകള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുകയും ചെയ്തു
ധനമന്ത്രി തോമസ് ഐസക് അറിയാതെ പഴയ ധന പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് അനങ്ങുകയില്ല. ഇത്തരമൊരു പ്രധാന റിപ്പോര്‍ട്ട് പത്രങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയത് കെ.എം എബ്രഹാം തന്നെയാണ്. കെ എം എബ്രഹാമിന്റെ നേതൃത്വത്തില്‍ ഐഎഎസുകാരെ കാര്യമില്ലാത്ത കേസില്‍ കുടുക്കുന്നു എന്നാണ് പരാതി. ജേക്കബ് തോമസിനെ ഒഴിവാക്കുകയാണെങ്കില്‍ ഐഎഎസുകാര്‍ക്കും സന്തോഷമാവും.