എലിപ്പനി പ്രതിരോധ മരുന്നിനെതിരെ വ്യാജപ്രചരണം; ജേക്കബ് വടക്കുംചേരി അറസ്റ്റില്‍

കൊച്ചി: എലിപ്പനി പ്രതിരോധ മരുന്നിനെതിരെ വ്യാജപ്രചരണം നടത്തിയ ജേക്കബ് വടക്കുംചേരിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ആരോഗ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് വടക്കുംചേരിയെ അറസ്റ്റ് ചെയ്തത്.

എലിപ്പനി പ്രതിരോധ മരുന്നിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് കൊണ്ടാണ് ജനാരോഗ്യ പ്രസ്ഥാനം ചെയര്‍മാന്‍ ജേക്കബ് വടക്കാഞ്ചേരി രംഗത്തെത്തിയത്. ഇത്തരം മരുന്നുകള്‍ കഴിക്കുന്നത് അപകടകരമാണെന്നും സര്‍ക്കാരും ആരോഗ്യവകുപ്പും ചേര്‍ന്ന് ആളുകളെ പൊട്ടനാക്കുകയാണെന്നും ആണ് അദ്ദേഹം ആരോപിച്ചത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം ഇതിനെക്കുറിച്ച് സംസാരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നീട് അദ്ദേഹത്തിന്റെ പരാമര്‍ശനത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് രൂക്ഷവിമര്‍ശനവും ഉയര്‍ന്നു വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ജേക്കബ് വടക്കാഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്  ആരോഗ്യ മന്ത്രി കെ .കെ ശൈലജ ഡിജിപിക്ക് മന്ത്രി കത്ത് നല്‍കിയത്.

Top