ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നായി കിംഗ് ഫിഷര്‍ എര്‍ലൈന്‍സിന് വേണ്ടി 9000 കോടിയോളം ലോണെടുത്ത മല്യ കഴിഞ്ഞ മാര്‍ച്ച് 2ന് ഇന്ത്യ വിടുകയായിരുന്നു. ഇന്ത്യയില്‍ നിന്നും മുങ്ങി ലണ്ടനില്‍ ആഢംബര ജീവിതം നയിക്കുന്ന വിജയ് മല്യ ഇംഗ്ലണ്ടില്‍ നടന്ന ഇന്ത്യ-പാകിസ്താന്‍ ചാമ്പ്യന്‍സ് ട്രോഫി മത്സരം കാണാനെത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പങ്കെടുത്ത പുസ്തക പ്രകാശന ചടങ്ങില്‍ മല്യ പങ്കെടുത്തതും വന്‍ വിവാദമായിരുന്നു.
മഹാരാഷ്ട്രയിലെ ആര്‍തൂര്‍ റോഡില്‍ വിജയ് മല്യക്കായി ജയില്‍ ഒരുങ്ങിക്കഴിഞ്ഞു..ഇനി ഇംഗ്ലണ്ടിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതി വാദം പൂര്‍ത്തിയാക്കി മല്യയെ വിട്ടുതരണമെന്നാണ് ഇന്ത്യയുടെ ആവശ്യം. തങ്ങളുടെ ജയിലും നല്ലതു തന്നെയാണെന്നാണ് ഇന്ത്യ അറിയിച്ചിരിക്കുന്നത്.
ഇന്ത്യക്ക് വിട്ടു കിട്ടിയാല്‍ മഹാരാഷ്ട്രയിലെ ആര്‍തൂര്‍ റോഡിലുള്ള ജയിലില്‍ ആയിരിക്കും വിജയ് മല്യയെ പാര്‍പ്പിക്കുക. അഴിമതിക്കേസില്‍ ജയിലില്‍ ആയ മുന്‍ മഹാരാഷ്ട്ര മന്ത്രി ഛാഗന്‍ ഭുജ്പാല്‍ അടക്കമുള്ള പ്രമുഖര്‍ തടവുശിക്ഷ അുഭവിക്കുന്ന ജയിലാണിത്.
ഇന്ത്യയുടെ അഭ്യര്‍ത്ഥന മാനിച്ച് ഇംഗ്ലണ്ടിലെ സ്‌കോട്ട്ലണ്ട് യാര്‍ഡ് മല്യയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പ്രാദേശിക കോടതി മല്യക്ക് ജാമ്യം അനുവദിച്ചു. കഴിഞ്ഞ നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇംഗ്ലണ്ട് സന്ദര്‍ശിച്ചപ്പോള്‍ മല്യയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു