രണ്ടു തെറിച്ച മുലകളും കാലുകള്‍ക്കിടയിലൊരു….’എന്റെ കവിത റിപ്പോര്‍ട്ട് ചെയ്ത് വാളില്‍ നിന്ന് റിമൂവ് ചെയ്തു തന്ന എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി” സദാചാരവാദികള്‍ മാസ് റിപ്പോര്‍ട്ടിംഗിലൂടെ ജലീഷ ഉസ്മാന്റെ കവിത ഫെയ്സ്ബുക്ക് വാളില്‍ നിന്നും റിമൂവ് ചെയ്തു

കോഴിക്കോട് :സദാചാരവാദികള്‍ മാസ് റിപ്പോര്‍ട്ടിംഗിലൂടെ ജലീഷ ഉസ്മാന്റെ കവിത ഫെയ്സ്ബുക്ക് വാളില്‍ നിന്നും റിമൂവ് ചെയ്യിപ്പിച്ചു . പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം ശ്രദ്ധിക്കപ്പെട്ട ജലീഷ ഉസ്മാന്റെ കവിത ഫെയ്സ്ബുക്ക് വാളില്‍ നിന്നും റിമൂവ് ചെയ്തു. സോഷ്യല്‍ മീഡിയയിലെ സദാചാര വാദികളുടെ സൈബര്‍ പോരാട്ടത്തിന്റെ ഫലമായാണ് ജലീഷയുടെ കവിത ഫെയ്സ്ബുക്ക് വാളില്‍ നിന്നും റിമൂവ് ചെയ്തത്. കവിത അശ്ശീലമാണെന്ന് ആരോപിച്ചു കൊണ്ടുള്ള മാസ് റിപ്പോര്‍ട്ടിംഗാണ് റിമൂവ് ചെയ്യാന്‍ കാരണം. നന്ദി എന്നായിരുന്നു ജലീഷയുടെ വൈറലായ കവിതയുടെ പേര്. ”എന്റെ കവിത റിപ്പോര്‍ട്ട് ചെയ്ത് വാളില്‍ നിന്ന് റിമൂവ് ചെയ്തു തന്ന എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി” എന്ന് കവിത പിന്‍വലിക്കപ്പെട്ടതിന് പിന്നാലെ ജലീഷ ഫെയ്സ്ബുക്കില്‍ കുറിച്ചു. കൊല്ലത്ത് ഏഴു വയസുകാരിയെ ബന്ധു തന്നെ പീഡിപ്പിച്ചു കൊന്ന സംഭവത്തില്‍ മനമുരുകിയായിരുന്നു ജലീഷ നന്ദിയെന്ന കവിത രചിച്ചതും ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചതും. ഒരമ്മയാവാന്‍ തയ്യാറെടുക്കുന്ന തനിക്കും ആശങ്കയുണ്ടെന്നും പിറക്കുന്നത് പെണ്‍കുഞ്ഞാണെങ്കില്‍ ഈ നെറികെട്ട ലോകത്ത് അവളെ എങ്ങനെ സംരക്ഷിക്കുമെന്ന വ്യാകുലതയാണ് തന്റെ രചനയ്ക്ക് പിന്നിലെന്നും ജലീഷ കവിത പോസ്റ്റ് ചെയ്യുമ്പോള്‍ വ്യക്തമാക്കിയിരുന്നു. കവിത അശ്ലീലമാണെന്ന് ഒരു കൂട്ടര്‍ അവകാശപ്പെടുമ്പോള്‍ ജലീഷയുടെ വരികളിലെ തീവ്രതയെ അംഗീകരിക്കുന്നവരാണ് ഭൂരിഭാഗവും.JALISHA USMAN POEM

‘രണ്ടു തെറിച്ച മുലകളും..
ഏഴു വയസുകാരിയെ പീഡ‍ിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ രോഷം പ്രകടിപ്പിച്ച് ജലിഷ ഉസ്മാന്‍ എഴുതിയ കവിത സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു . ”രണ്ട് തെറിച്ച മുലകളും കാലുകള്‍ക്കിടയിലൊരു തുരങ്കവുമുണ്ടായിട്ടും ഇത്രയും കാലം ഭൂമിയില്‍ ജീവന്‍ അനുവദിച്ചതിന് എത്ര പേരോടാണ് ഓരോ പെണ്ണും നന്ദി പറയേണ്ടത്? എന്നു തുടങ്ങുന്ന കവിത ഓരോ പെൺകുട്ടിയും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സമൂഹത്തെ ഓർമപ്പെടുത്തുന്നു. ഇടനെഞ്ചിലൊരു വിങ്ങലോടെ അല്ലാതെ ആർക്കും ഈ കവിത വായിച്ചു തീർക്കാൻ കഴിയിലായിരുന്നു .രതിചിത്രങ്ങളും മദ്യപാനവും വസ്ത്രധാരണവുമാണ് ലൈംഗികപീഡനത്തിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ എന്ന് ചിലരെങ്കിലും വാദിക്കാറുണ്ട്. ഏഴുവയസ്സുകാരി ഏത് രീതിയിലുള്ള വസ്ത്രം ധരിച്ചിട്ടാണ് അവളെ ഈ രീതിയില്‍ കൊന്നുകളഞ്ഞതെന്ന് ഒരു സാധാരണ പെണ്‍കുട്ടിയായി നിന്നുകൊണ്ട് എഴുത്തുകാരി ചോദിക്കുന്നു. ”വിവാഹിതയായ, ഒരു കുഞ്ഞിനെ കാത്തിരിക്കുന്ന ആളാണ് ഞാനും. എനിക്ക് ജനിക്കാന്‍ പോകുന്നത് ഒരു പെണ്‍കുഞ്ഞാണെങ്കില്‍ എത്രയധികം ആധിയോടെയായിരിക്കും ഞാനവളെ സംരക്ഷിക്കുക?” ജാലിഷയുടെ വാക്കുകളില്‍ ആധിയും പ്രതിഷേധവും നിറയുന്നു.ചെറിയച്ഛന്‍ എന്തിനാണ് തന്നെയിങ്ങനെ സ്‌നേഹിക്കുന്നതെന്ന് അവള്‍ക്കറിയില്ലായിരുന്നു. അമ്മയുടെ സഹോദരീഭര്‍ത്താവ് അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന പെണ്‍കുഞ്ഞിന്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മരണത്തിന് ശേഷവും ഈ കുഞ്ഞ് ലൈംഗികപീഡനത്തിന് ഇരയായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. കൊല്ലപ്പെടുന്നതിനും വളരെ നാളുകള്‍ക്കും മുമ്പ് ആ കുഞ്ഞിനെ അയാള്‍ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടാകാം എന്ന് ജാലിഷ ആശങ്കപ്പടുന്നുണ്ട്. ”ഏതെങ്കിലും രീതിയില്‍ ലൈംഗികമായി ദുരനുഭവങ്ങള്‍ നേരിട്ടുള്ളവരാണ് ഓരോ പെണ്‍കുട്ടിയും. തുറന്നുപറയാത്ത ധാരാളം അനുഭവങ്ങളുള്ളവരും ഉണ്ടാകാം. പെണ്ണിന് മാത്രമല്ല, ആണും ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. ഏറ്റവും ഭയപ്പെടുത്തുന്ന വസ്തുത സ്പര്‍ശനം നല്ലതോ ചീത്തയോ എന്ന് കുഞ്ഞുങ്ങള്‍ക്ക് തിരിച്ചറിയാന്‍ പോലും സാധിക്കുന്നില്ല എന്നതാണ്. അതുകൊണ്ട് തന്നെ തങ്ങള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയാണ് എന്ന് മിക്ക കുഞ്ഞുങ്ങള്‍ക്കും ബോധ്യമില്ല. അച്ഛനോടോ അമ്മയോടോ അവര്‍ പറയുന്നുമില്ല. കുഞ്ഞുങ്ങളെ തേടിപ്പിടിച്ച് ലൈംഗികമായി ഉപയോഗിക്കുന്നവര്‍ അവരുടെ നിഷ്‌കളങ്കതയെ ചൂഷണം ചെയ്യുന്നുണ്ട്.” ജാലിഷ പറയുന്നു. മരപ്പൊത്തിലെ തത്തമ്മയും പാവയും ഐസ്ക്രീമും കുഞ്ഞുങ്ങളെ പ്രലോഭിപ്പിക്കുന്നതാണെന്നും ഈ കൗതുകങ്ങളെ ഉപയോഗിച്ച് അവരെ കൊന്നുകളയുന്നത് സഹിക്കാന്‍ പറ്റില്ല എന്നും ജാലിഷ കൂട്ടിച്ചേര്‍ക്കുന്നു .

Top