‘രണ്ടു തെറിച്ച മുലകളും കാലുകൾക്കിടയിലൊരു തുരങ്കവുമുണ്ടായിട്ടും ഇത്രയും കാലം ഭൂമിയിൽ ജീവൻ അനുവദിച്ചു തന്നതിന് എത്ര പേരോടാണ് ഓരോ പെണ്ണും നന്ദി പറയേണ്ടത്!..?വീർത്തു വീർത്തു വരുന്ന ഇറച്ചി കഷണമേ, വരികളാൽ പ്രതിഷേധിച്ച ജാലിഷ ഇതാ ഇവിടെയുണ്ട്!

”രണ്ടു തെറിച്ച മുലകളും
കാലുകൾക്കിടയിലൊരു
തുരങ്കവുമുണ്ടായിട്ടും
ഇത്രയും കാലം ഭൂമിയിൽ
ജീവൻ അനുവദിച്ചു തന്നതിന്
എത്ര പേരോടാണ്
ഓരോ പെണ്ണും
നന്ദി പറയേണ്ടത്!..

നവമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാകുന്നത് ഈ വരികളാണ്. കൊല്ലത്തെ ഏഴുവയസുകാരിയുടെ കൊലയിൽ പ്രതിഷേധിക്കാനുള്ള ആയുധമായി ഈ കവിത മാറിക്കഴിഞ്ഞു. സ്ത്രീയായി ഇതെകാലം ജീവിക്കാൻ അനുവദിച്ചതിന് ആരോടൊക്കെ നന്ദി പറയണമെന്നാണ് ജാലിഷ ചോദിക്കുന്നത്. ജര്‍മ്മനിയില്‍ ക്വാണ്ടിറ്റേറ്റീവ് ബയോളജിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയായ ജാലിഷ വയനാട് സ്വദേശിയാണ്. വരികളെ അഭിനന്ദിച്ച് വ്യത്യസ്ത രംഗത്തുള്ളവരെത്തി. കവിത ഇങ്ങനെ-രണ്ടു തെറിച്ച മുലകളും കാലുകള്‍ക്കിടയിലൊരു തുരങ്കവുമുണ്ടായിട്ടും ഇത്രയും കാലം ഭൂമിയില്‍ ജീവന്‍ അനുവദിച്ചു തന്നതിന് എത്ര പേരോടാണ് ഓരോ പെണ്ണും നന്ദി പറയേണ്ടത്!.. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ജലീഷ ഉസ്മാന്‍ എഴുതിയ കവിതയുടെ വരികളാണിത്. കാമവെറിയന്മാര്‍ പിച്ചി ചീന്തുന്ന ബാല്യ കൗമാര്യങ്ങളേയും സ്ത്രീ ജീവിതത്തെയും പച്ചയായി തുറന്നു കാട്ടുന്ന കവിതയ്ക്ക് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്.
രണ്ടു തെറിച്ച മുലകളും..
ഏഴു വയസുകാരിയെ പീഡ‍ിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ രോഷം പ്രകടിപ്പിച്ച് ജലിഷ ഉസ്മാന്‍ എഴുതിയ കവിത സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ”രണ്ട് തെറിച്ച മുലകളും കാലുകള്‍ക്കിടയിലൊരു തുരങ്കവുമുണ്ടായിട്ടും ഇത്രയും കാലം ഭൂമിയില്‍ ജീവന്‍ അനുവദിച്ചതിന് എത്ര പേരോടാണ് ഓരോ പെണ്ണും നന്ദി പറയേണ്ടത്? എന്നു തുടങ്ങുന്ന കവിത ഓരോ പെൺകുട്ടിയും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സമൂഹത്തെ ഓർമപ്പെടുത്തുന്നു. ഇടനെഞ്ചിലൊരു വിങ്ങലോടെ അല്ലാതെ ആർക്കും ഈ കവിത വായിച്ചു തീർക്കാൻ കഴിയില്ല. ജലിഷ ഉസ്മാന്റെ കവിത നിമിഷങ്ങൾക്കകം സോഷ്യല്‍മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കവിത വായിക്കാം…
”രണ്ടു തെറിച്ച മുലകളും
കാലുകൾക്കിടയിലൊരു
തുരങ്കവുമുണ്ടായിട്ടും
ഇത്രയും കാലം ഭൂമിയിൽ
ജീവൻ അനുവദിച്ചു തന്നതിന്
എത്ര പേരോടാണ്
ഓരോ പെണ്ണും
നന്ദി പറയേണ്ടത്!
മുലഞെട്ട് തിരഞ്ഞ
ഇളം ചുണ്ടിലേക്ക് വച്ചുതന്ന
കൊഴുത്ത ലിംഗം
അണ്ണാക്കിലേക്ക്
ആഴ്ത്താതിരുന്നതിന്..
അടിവസ്ത്രമില്ലാതിരുന്ന
നാലാംമാസം
കാലിടുക്കിൽ മുഖമുരസി
ഇക്കിളിയാക്കുന്നതിനിടയിൽ
തുളച്ചു
കയറാതിരുന്നതിന്..
തൊട്ടാവാടിയുടെ
ഞെട്ടറ്റിച്ചു
കുമിളകളുണ്ടാക്കുന്ന
വിദ്യ പഠിപ്പിക്കുന്നതിനിടയിൽ
പെറ്റിക്കോട്ടിനടിയിലെ
രണ്ടു കടുകുമണി തടഞ്ഞിട്ടും
ഓടയിലെ
അഴുക്കുവെള്ളത്തിലൊരു
ബബ്ൾ ഗപ്പി
പൊങ്ങാതിരുന്നതിന്..
പലഹാരവുമായി വന്ന്
മടിയിൽ വച്ചു ലാളിക്കുമ്പോൾ
വീർത്തുവീർത്തുവന്ന
ഇറച്ചിക്കഷണം
തുപ്പലു കൂട്ടി
വഴുപ്പിച്ചു
തുടയിടുക്കിൽ മാത്രം ചലിപ്പിച്ച്
നിർവൃതി പൂണ്ടതിന്..
സ്കൂളിലേക്ക് പോകും വഴി
തത്തമ്മകൾ മുട്ടയിട്ട
റബ്ബർ തോട്ടങ്ങൾ
എത്രയോ തവണ
കാണേണ്ടി വന്നിട്ടും
ആരോടും പറയരുതെന്ന
ഭീഷണിക്കപ്പുറം
കൊരവള്ളിയിലൊരു പിടിത്തം
മുറുക്കാതിരുന്നതിന്..
മുല മുളച്ചു തുടങ്ങിയിട്ടില്ലാത്ത
ചേച്ചിയെ
അമ്മയുടെ സാരിത്തുമ്പിൽ
കെട്ടിത്തൂക്കിയതിന്റെ
ഏക ദൃക്സാക്ഷിക്ക് നേരെ
മറ്റേത്തുമ്പ്
നീട്ടാതിരുന്നതിന്..
വയറ്റിലുള്ള കുഞ്ഞ്
അനുജൻ തന്നെ ആണെന്ന്
അമ്മയോട് പറയാതിരിക്കാൻ
അടുക്കളയിലെ ഗ്യാസ് സിലിണ്ടർ
പൊട്ടിത്തെറിക്കാതിരുന്നതിന്..
ആവശ്യം കഴിഞ്ഞു,
പകർത്തിയ ഫോൺ
കീശയിലിട്ട്
‘പരാതി കൊടുക്കരുതെന്ന്,
കൊടുത്താൽ ഇത് വൈറൽ ആക്കുമെന്ന്’
മാത്രം പറഞ്ഞ്
പോവാൻ അനുവദിച്ചതിന്..
ട്രെയിനിൽ നിന്ന്
തള്ളിയിടാതിരുന്നതിന്..
ബസ്സിലെ പിൻ സീറ്റിൽ
തലയോട്ടി തകർക്കപ്പെടാതിരുന്നതിന്..
മരപ്പൊത്തിലെ
ചത്ത കിളിയാക്കാതിരുന്നതിന്..
ചവറുകൾക്കടിയിൽ കുഴിച്ചു മൂടപ്പെടാതിരുന്നതിന്..
പൊന്തക്കാട്ടിലോ
വിറകു പുരകളിലോ
ചത്തു പുഴുക്കാതിരുന്നതിന്..
എത്ര പേരോടാണ്,
എത്ര സന്ദർഭങ്ങളോടാണ്,
രണ്ടു തെറിച്ച മുലകളും
കാലുകൾക്കിടയിലൊരു
തുരങ്കവുമുണ്ടായിട്ടും
ഇപ്പോഴും ജീവിച്ചിരിക്കുന്ന
ഓരോ പെണ്ണും
നന്ദി പറയേണ്ടത്……..!”

രതിചിത്രങ്ങളും മദ്യപാനവും വസ്ത്രധാരണവുമാണ് ലൈംഗികപീഡനത്തിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ എന്ന് ചിലരെങ്കിലും വാദിക്കാറുണ്ട്. ഏഴുവയസ്സുകാരി ഏത് രീതിയിലുള്ള വസ്ത്രം ധരിച്ചിട്ടാണ് അവളെ ഈ രീതിയില്‍ കൊന്നുകളഞ്ഞതെന്ന് ഒരു സാധാരണ പെണ്‍കുട്ടിയായി നിന്നുകൊണ്ട് എഴുത്തുകാരി ചോദിക്കുന്നു. ”വിവാഹിതയായ, ഒരു കുഞ്ഞിനെ കാത്തിരിക്കുന്ന ആളാണ് ഞാനും. എനിക്ക് ജനിക്കാന്‍ പോകുന്നത് ഒരു പെണ്‍കുഞ്ഞാണെങ്കില്‍ എത്രയധികം ആധിയോടെയായിരിക്കും ഞാനവളെ സംരക്ഷിക്കുക?” ജാലിഷയുടെ വാക്കുകളില്‍ ആധിയും പ്രതിഷേധവും നിറയുന്നു.ചെറിയച്ഛന്‍ എന്തിനാണ് തന്നെയിങ്ങനെ സ്‌നേഹിക്കുന്നതെന്ന് അവള്‍ക്കറിയില്ലായിരുന്നു. അമ്മയുടെ സഹോദരീഭര്‍ത്താവ് അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന പെണ്‍കുഞ്ഞിന്. മരണത്തിന് ശേഷവും ഈ കുഞ്ഞ് ലൈംഗികപീഡനത്തിന് ഇരയായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. കൊല്ലപ്പെടുന്നതിനും വളരെ നാളുകള്‍ക്കും മുമ്പ് ആ കുഞ്ഞിനെ അയാള്‍ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടാകാം എന്ന് ജാലിഷ ആശങ്കപ്പടുന്നുണ്ട്. ”ഏതെങ്കിലും രീതിയില്‍ ലൈംഗികമായി ദുരനുഭവങ്ങള്‍ നേരിട്ടുള്ളവരാണ് ഓരോ പെണ്‍കുട്ടിയും. തുറന്നുപറയാത്ത ധാരാളം അനുഭവങ്ങളുള്ളവരും ഉണ്ടാകാം. പെണ്ണിന് മാത്രമല്ല, ആണും ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. ഏറ്റവും ഭയപ്പെടുത്തുന്ന വസ്തുത സ്പര്‍ശനം നല്ലതോ ചീത്തയോ എന്ന് കുഞ്ഞുങ്ങള്‍ക്ക് തിരിച്ചറിയാന്‍ പോലും സാധിക്കുന്നില്ല എന്നതാണ്. അതുകൊണ്ട് തന്നെ തങ്ങള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയാണ് എന്ന് മിക്ക കുഞ്ഞുങ്ങള്‍ക്കും ബോധ്യമില്ല. അച്ഛനോടോ അമ്മയോടോ അവര്‍ പറയുന്നുമില്ല. കുഞ്ഞുങ്ങളെ തേടിപ്പിടിച്ച് ലൈംഗികമായി ഉപയോഗിക്കുന്നവര്‍ അവരുടെ നിഷ്‌കളങ്കതയെ ചൂഷണം ചെയ്യുന്നുണ്ട്.” ജാലിഷ പറയുന്നു. മരപ്പൊത്തിലെ തത്തമ്മയും പാവയും ഐസ്ക്രീമും കുഞ്ഞുങ്ങളെ പ്രലോഭിപ്പിക്കുന്നതാണെന്നും ഈ കൗതുകങ്ങളെ ഉപയോഗിച്ച് അവരെ കൊന്നുകളയുന്നത് സഹിക്കാന്‍ പറ്റില്ല എന്നും ജാലിഷ കൂട്ടിച്ചേര്‍ക്കുന്നു .

Top