ജമീലയെ തലക്കടിച്ചു കൊലപ്പെടുത്തിയത് ഭര്‍ത്താവ് തന്നെ; അഷ്‌റഫിനെ തേടി പോലീസ്

വല്ലാര്‍പാടം: ജമീലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത് ഭര്‍ത്താവ് തന്നെയെന്ന നിഗമനത്തില്‍ പൊലീസ്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരന്‍ പോഞ്ഞിക്കര നോര്‍ത്ത് ജെട്ടി പള്ളത്തുപറമ്പില്‍ എം.എ. അഷ്റഫിന്റെ ഭാര്യ ജമീല (ഉസൈബ-47) യെ ആണു കൊലപ്പെടുത്തിയ നിലയില്‍ കിടപ്പുമുറിയില്‍ കണ്ടെത്തിയത്.

തലയില്‍ നിന്നു ചോരയൊലിച്ച നിലയിലാണ് മൃതദേഹം കട്ടിലില്‍ കിടന്നിരുന്നത്. തലയില്‍ ആഴത്തിലുള്ള മുറിവുണ്ട്. ലോഹനിര്‍മ്മിതമായ ആയുധമുപയോഗിച്ചാണ് തലയില്‍ മുറിവേല്‍പിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആയുധം കണ്ടെത്താനായിട്ടില്ല. അഷറഫ് തന്നെയാണ് കൊലയാളിയെന്നാണ് പൊലീസ് നിഗമനം. വാക്ക് തര്‍ക്കത്തിനിടെ കൊല നടന്നതാകാമെന്നാണ് വിലയിരുത്തല്‍. സംഭവത്തെത്തുടര്‍ന്നു ഭര്‍ത്താവ് അഷ്റഫ് ഒളിവിലാണ്. അഷ്റഫിന്റെ ചിത്രം പുറത്തുവിട്ട പൊലീസ്, ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9497987103, 9497980417 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്.

ഇന്നലെ പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. സംഭവസമയത്ത് വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. അഷ്റഫിനും ജമീലയ്ക്കും രണ്ട് ആണ്‍മക്കളും ഒരു മകളുമാണുള്ളത്. ജമീലയ്ക്കൊപ്പം ഇളയമകന്‍ അനീഷും ഭാര്യയുമാണ് താമസിക്കുന്നത്. അഷ്റഫ് വല്ലപ്പോഴും മാത്രമേ വീട്ടില്‍ വരാറുണ്ടായിരുന്നുള്ളു. തേവരയിലും സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപത്തുമുള്ള ലോഡ്ജുകളിലായാണ് ഇയാള്‍ താമസിച്ചിരുന്നത്.
വീട്ടില്‍ വരുമ്പോഴെല്ലാം ജമീലയുമായി ഇയാള്‍ വഴക്കുണ്ടാക്കാറുണ്ടായിരുന്നു.

ഭാര്യ ഷംനയ്ക്കു സുഖമില്ലാതിരുന്നതിനാല്‍ അനീഷ് ശനിയാഴ്ച രാത്രി 9.30ന് ശേഷം ആശുപത്രിയില്‍ പോയി. ഇന്നലെ രാവിലെ ജമീലയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് അനീഷ് സുഹൃത്തിനെക്കൊണ്ട് അന്വേഷിപ്പിച്ചപ്പോഴാണ് വീട്ടില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു.
മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മറ്റു മക്കള്‍ : അജാസ് (സൗദി), അനീഷ. മരുമകന്‍ : ഷംസീര്‍. അഷ്റഫിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Top