ജമ്മു വിമാനത്താവളത്തിലെ ഇരട്ടസ്‌ഫോടനം;ഡ്രോണ്‍ ഉപയോഗിച്ചുള്ള സ്ഫോടനം ഇതാദ്യം.

ജമ്മുവിലെ വ്യോമസേനാ കേന്ദ്രത്തിന്‍റെ ടെക്നിക്കല്‍‌ ഏരിയയില്‍ ഞായറാഴ്ച പുലർച്ചെ രണ്ട് തീവ്രത കുറഞ്ഞ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ആദ്യത്തെ സ്ഫോടനം കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് കേടുപാടുകൾ വരുത്തി. രണ്ടാമത്തെ പൊട്ടിത്തെറി തുറന്ന സ്ഥലത്തായിരുന്നു. ഉപകരണങ്ങള്‍ക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്” ഹെലിപാഡ് ഏരിയയില്‍ നിന്നാണ് ഡ്രോണുകള്‍ സ്ഫോടക വസ്തുക്കള്‍ നിക്ഷേപിച്ചതെന്നാണ് സേനയുടെ പ്രാഥമിക നിഗമനം. വിമാനങ്ങളെയാണ് ലക്ഷ്യം വെച്ചതെന്ന് കരുതുന്നുവെന്ന് സേനാ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിശദമായ അന്വേഷണത്തിന് എൻ‌എസ്‌ജിയുടെ ബോംബ് ഡാറ്റാ ടീമും എൻ‌ഐ‌എ സംഘവും വ്യോമസേനാ കേന്ദ്രത്തിലെത്തി.

വ്യോമസേനയുടെ ജമ്മുവിലെ കേന്ദ്രത്തില്‍ ഇന്ന് പുലര്‍ച്ച നടന്നത് ഇരട്ട സ്ഫോടനമാണ്. ലോ ഫ്ലൈയിങ് ഡ്രോണുകള്‍ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അഞ്ച് മിനിറ്റ് ഇടവേളകളില്‍ ആയിരുന്നു സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ ഡ്രോണ്‍ ആക്രമണത്തിന്റെ സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബോംബ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തുകയാണ്. ദേശീയ അന്വേഷണ ഏജന്‍സിയും സ്ഥലത്ത് എത്തിയിട്ടുണ്ട്. വിഷയത്തില്‍ യുഎപിഎ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിരോധമന്ത്രി രാജ് നാഥ് സിങ് വ്യോമസേന ഉപമേധാവിയുമായി സംസാരിച്ചു. സിആര്‍പിഎഫ് ഡിഐജി ഉള്‍പ്പെടെ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. വ്യോമസേനയുടെ നിയന്ത്രണത്തിലാണ് വിമാനത്താവളം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റു ചെയ്തു.

തീവ്രത കുറഞ്ഞ സ്‌ഫോടനങ്ങളാണ് വിമാനത്താവളങ്ങളില്‍ നടന്നത്. സ്‌ഫോടനങ്ങളില്‍ ഒന്നില്‍ വിമാനത്താവളത്തിലെ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ത്തു. തുറസായ സ്ഥലത്തായിരുന്നു മറ്റൊരു സ്‌ഫോടനം. സ്‌ഫോടനത്തില്‍ ജീവഹാനിയോ യന്ത്രങ്ങള്‍ക്ക് തകരാറോ സംഭവിച്ചിട്ടില്ലെന്നാണ് ഡിഫന്‍സ് പിആര്‍ഒ ലെഫ്റ്റനന്റ് കേണല്‍ ദേവേന്ദ്ര ആനന്ദ് വ്യക്തമാക്കി. അതേസമയം, വിമാനത്താവളത്തിലെ സര്‍വീസുകളെ സ്‌ഫോടനം ബാധിച്ചിട്ടില്ല. എന്നാല്‍ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി. സാധാരണ വിമാനങ്ങളും ഇറങ്ങുന്ന ജമ്മു വിമാനത്താവളത്തില്‍ റണ്‍വേയും എയര്‍ ട്രാഫിക് കണ്‍ട്രോളും വ്യോമസേനയുടെ നിയന്ത്രണത്തിലാണ്. സ്‌ഫോടനത്തെ തുടര്‍ന്ന് ജമ്മുവില്‍ ജാഗ്രത മുന്നറിയിപ്പു നല്‍കി.

രാജ്യത്തെ ഏതെങ്കിലും പ്രതിരോധ സ്ഥാപനങ്ങൾക്കെതിരായ ആദ്യത്തെ ഡ്രോൺ ആക്രമണമാണിത്. സ്ഫോടകവസ്തുക്കള്‍ നിക്ഷേപിക്കുന്നത് വ്യോമസേനാ പട്രോളിങ് സംഘം കണ്ടെന്ന് വ്യോമസേനാ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച പുലർച്ചെ അഞ്ച് മിനിറ്റിനുള്ളിലാണ് രണ്ട് സ്‌ഫോടനങ്ങളും നടന്നത്. ആദ്യത്തെ സ്‌ഫോടനം പുലര്‍ച്ചെ 1.37നായിരുന്നു. വ്യോമസേനാ കേന്ദ്രത്തിന്‍റെ മേല്‍ക്കൂര തകര്‍ന്നു. രണ്ടാമത്തേത് പുലർച്ചെ 1:42നായിരുന്നു.വ്യോമസേന നിയന്ത്രണത്തിലുളള ജമ്മുവിലെ വിമാനത്താവളത്തില്‍ ഉണ്ടായ ഇരട്ടസ്‌ഫോടനം ഡ്രോണ്‍ ആക്രമണം എന്ന് സൂചന. വിമാനത്തവളത്തിലെ ടെക്‌നിക്കല്‍ മേഖലയില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സ്‌ഫോടനം ഉണ്ടായത്.

 

 

Top