മുഖ്യമന്ത്രിയെ പുകഴ്ത്തി സംഘപരിവാറുകാര്‍ !!ഭരണകര്‍ത്താവിന്റെ നീതിബേധവും ആര്‍ജ്ജവവും പിണറായിക്കുണ്ടെന്നും പുകഴ്ത്തൽ

കോഴിക്കോട് മാവോയിസ്റ്റുകള്‍ക്ക് എതിരെ കേരളാ സര്‍ക്കാര്‍ യുഎപിഎ ചുമത്തിയപ്പോള്‍ കേരളത്തിലെ സംഘപരിവാറുകാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദനം കൊണ്ടു ചൊരിഞ്ഞു. ഇപ്പോഴിതാ പി പരമേശ്വരനെ ആദരിക്കാനെത്തിയ മുഖ്യമന്ത്രിയേയും അഭിനന്ദനം കൊണ്ട് ചൊരിയുകയാണ് പരിവാറുകാര്‍. മുഖ്യമന്ത്രി പദവിയുടെ മഹത്വം തിരിച്ചറിഞ്ഞ പിണറായി എന്നാണ് ജനം ടിവിയുടെ ചീഫ് എഡിറ്റര്‍ കൂടിയായ പരിവാര്‍ മാധ്യമ പ്രവര്‍ത്തകന്‍ ജികെ സുരേഷ് ബാബു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചെയ്ത നല്ല കാര്യത്തെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. രാഷ്ട്രീയത്തിനതീതമായി ഒരു ഭരണകര്‍ത്താവിന്റെ നീതിബേധവും ആര്‍ജ്ജവവും അദ്ദേഹത്തില്‍നിന്ന് ഉണ്ടായി.

പൊതുവെ രാഷ്ട്രീയ എതിരാളികളോട് അപക്വമായി പെരുമാറുന്ന പിണറായി, സി പി എം കഴിഞ്ഞ മൂന്നുനാല് തലമുറകളായി ഏറ്റവും വലിയ ശത്രുവായി കാണുന്ന പരമേശ്വര്‍ജിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയതാണ് നല്ല കാര്യം. മുഖ്യമന്ത്രി എന്ന പദവി സങ്കുചിതമായ രാഷ്ട്രീയ ചിന്തകള്‍ക്ക് അപ്പുറമാണെന്നും ഒരു ഭരണകര്‍ത്താവ് രാഷ്ട്രീയ എതിരാളികളോട് മാന്യതയോടെയും തുല്യ നിലയിലും പെരുമാറണമെന്നുമുള്ള രാഷ്ട്രീയ മര്യാദയും അന്തസ്സും പിണറായി പുലര്‍ത്തി എന്നതാണ് ഏറ്റവും ശ്രദ്ധേയം. പരമേശ്വര്‍ജിയുടെ അനുസ്മരണ കുറിപ്പില്‍ അദ്ദേഹം എഴുതിയ വാക്കുകള്‍ ശ്രദ്ധേയമായി. അഗാധമായ പാണ്ഡിത്യത്തോടെ, ഋഷിതുല്യമായ ജീവിതം നയിച്ച പി പരമേശ്വരന്റെ സ്മരണയ്ക്കു മുന്നില്‍ ആദരാഞ്ജലികള്‍. ഈ വാക്കുകള്‍ ഒരു കമ്യൂണിസ്റ്റ് നേതാവിന്റേതല്ല. ഒരു മുഖ്യമന്ത്രിയുടേതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സങ്കുചിതമായ രാഷ്ട്രീയത്തിനപ്പുറം ഒരു രാഷ്ട്രതന്ത്രജ്ഞന്റെയും ഭരണകര്‍ത്താവിന്റെയും അന്തസ്സിലേക്ക് പിണറായി ഉയര്‍ന്നു. പത്മവിഭൂഷണ്‍ ജേതാവിന് നല്‍കേണ്ട എല്ലാ ആദരവും പരമേശ്വര്‍ജിക്കു വേണ്ടി സംസ്ഥാന ഭരണകൂടം ഒരുക്കി. മിക്ക മന്ത്രിമാരും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയത്തിനപ്പുറത്ത് പരമേശ്വര്‍ജിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇ എം എസ്സുമായി നടത്തിയ ചര്‍ച്ചകളെ കുറിച്ച് അദ്ദേഹത്തിന്റെ നിര്യാണവേളയില്‍ പരമേശ്വര്‍ജി എഴുതിയിരുന്നു.

Top