ജനം ടിവിയിലെ ഉന്നതന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; മോദിയുടെ പേരില്‍ നാട്ടില്‍ വിലസിയിരുന്ന സംഘപരിവാര്‍ അനുഭാവി മുങ്ങി

കൊച്ചി: ആര്‍എസ്എസ് ചാനലിലെ സിഇഒയുടെ വിശ്വസ്തന്‍ ലൈംഗീക പീഡന കേസില്‍ കുടുങ്ങി. ആര്‍എസ്എസ് നേതാക്കള്‍ നേരിട്ട് നടത്തുന്ന ചാനലിലെ പല പ്രധാന ജീവനക്കാരും ആര്‍എസ്എസുമായി നേരിട്ട് ബന്ധമുള്ളവരാണ് ഇവരിലൊരാള് ഇപ്പോള്‍ പീഡന കേസില്‍ പെട്ട് ചാനലിന് മാനക്കേണ്ടുണ്ടാക്കിയിരിക്കുന്നത്.

ചാനല്‍ സി ഈ ഒ വിശ്വരൂപന്റെ വലം കയ്യായിരുന്ന ശ്രീകുമാര്‍ എന്ന ഡിസ്ട്രിബ്യൂഷന്‍ മാനേജര്‍ക്കെതിരെ നെടുമ്പാശേരി പോലീസാണ് കേസെടുത്തിരിക്കുന്നത്. പീഡന കേസില്‍ കുടുങ്ങിയ വിവരം പുറത്തറിയിക്കാതെ ഇയാളെ ചാനലില്‍ നിന്ന് തല്‍ക്കാലം മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നെടുമ്പാശേരി വിമാനത്താവളത്തിനു സമീപത്തെ സ്വകാര്യ ഫ്ളാറ്റിലെ ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്രീകുമാറിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തത്. സംഘപരിവാര്‍ നേതൃത്വത്തില്‍ ആരംഭിച്ച ചാനലിന്റെ സിഇഒ എന്ന് പരിചയപ്പെടുത്തിയാണ് ഫ്ളാറ്റില്‍ ഇയാള്‍ താമസിച്ചിരുന്നത്. ഫ്ളാറ്റിലെ താമസക്കാരുടെ അസോസിയേഷന്റെ പ്രസിഡന്റ്കൂടിയാണ് ഇയാള്‍. കഴിഞ്ഞ അഞ്ചിനായിരുന്നു സംഭവം. പരാതി പൊലീസ് ഗൗരവത്തോടെ എടുത്തതോടെ ശ്രീകുമാര്‍ ഒളിവില്‍ പോയി. വിശ്വരൂപന്റെ സഹായത്തോടെയാണ് ഇയാള്‍ ഒളിവില്‍ പോയതെന്ന സൂചനയും പൊലീസിന് കിട്ടിക്കഴിഞ്ഞു.

പാലക്കാട് നിര്‍ധനകുടുംബത്തിലെ അംഗമായ പെണ്‍കുട്ടി ജോലി നഷ്ടപ്പെടുമെന്ന ഭയത്താല്‍ സംഭവം പുറത്തുപറഞ്ഞില്ല. സംഭവത്തിനുശേഷം പെണ്‍കുട്ടി നാട്ടിലേക്കുപോയി. തിങ്കളാഴ്ച ഉച്ചയോടെ അമ്മയോടൊപ്പം സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. തന്നെ ശ്രീകുമാര്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

നേരത്തെ യൂത്ത് ഫെസ്റ്റിവലില്‍ പണം തട്ടാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട ആരോപണവും ശ്രീകുമാറിനെതിരെ ഉയര്‍ന്നിരുന്നു. ഇതു തെളിയിക്കുന്ന ശബ്ദരേഖ പ്രമുഖ ചാനലിന് ലഭിച്ചു. യൂത്ത് ഫെസ്റ്റിവലില്‍ പങ്കെടുക്കാനിരുന്ന പെണ്‍കുട്ടിയുടെ അമ്മ റിക്കോര്‍ഡ് ചെയ്ത് ചാനലിന് കൈമാറിയതായിരുന്നു ഇത്.

എന്നാല്‍ ജനംടിവിയുടെ പേരു പറഞ്ഞ് ചാനലിനെ കൊണ്ട് ഈ സംഭാഷണം സംപ്രേഷണം ചെയ്യിക്കാതിരിക്കാന്‍ ശ്രീകുമാറിന് കഴിഞ്ഞു. ജനം ടിവിയിലെ ഉന്നതരുടെ സഹായത്തോടെയാണ് ഇത്.

ചാനലിന്റെ ആരംഭം മുതല്‍ ശ്രീകുമാര്‍ ജനം ചാനലിലുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിനടുത്തെ ആപ്പിള്‍ റസിഡന്‍സിയിലാണ് ശ്രീകുമാറിന്റെ ഫ്ലാറ്റ്. താന്‍ ചാനല്‍ സിഇഒ ആണെന്നും എതിര്‍ത്താല്‍ ജീവിതം നശിപ്പിക്കും എന്നു പറഞ്ഞുമായിരുന്നു പീഡനം.

Top