ഇടതുപക്ഷത്ത്​ വിള്ളല്‍ !…സ്വജനപക്ഷപാതം അഴിമതി തന്നെ;സിപഐ മുഖപത്രം ജനയുഖത്തില്‍ എഡിറ്റോറിയല്‍മുന്നണി പ്രതിസന്ധിയില്‍

തിരുവനന്തപുരം: ബന്ധു നിയമനം വിവാദം സിപിഎമ്മിലും എല്‍ഡിഎഫിലും പുതിയ വിവാദത്തിന് വഴിതുറന്നു. ജയരാജനെ ചാരി സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപഐ മുഖപത്രം ജനയുഖത്തില്‍ എഡിറ്റോറിയല്‍. ഇതോടെ ബന്ധു നിയമനമടക്കം അടുത്തിടെയുണ്ടായ വിവാദങ്ങളില്‍ മുന്നണിയിലെ അതൃപ്തി മറനീക്കി പുറത്ത് വന്നിരിക്കുകയാണ്.സ്വജനപക്ഷപാതം അഴിമതി തന്നെയാണെന്നും ഒരു വ്യാഖ്യാനംകൊണ്ടും അതിന്റെ മുഖം മിനുക്കാനാവില്ലെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.
വിവാദങ്ങളില്‍ അതൃപ്തി പരസ്യമാക്കിയ സിപിഐ നിയമനം നടത്തിയ മന്ത്രിമാരെ ജനയുഗത്തിലൂടെ രൂക്ഷമായി വിമര്‍ശിച്ചു. ഉന്നത യോഗ്യയതയുള്ള മറ്റുള്ളവര്‍ നില്‍ക്കുമ്പോള്‍ സ്വജനങ്ങളെ നിയമിക്കുന്നത് വന്‍ അഴിമതിയാണ്. സ്വജനപക്ഷപാതം അഴിമതി തന്നെയാണെന്ന് ലേഖനം ആരോപിക്കുന്നു. ഇതിന്റെ വേരറുക്കുക തന്നെ വേണമെന്നും സിപിഐ എഡിറ്റോറിയലിലൂടെ വ്യക്തമാക്കുന്നു.

അഴിമതിക്കെതിരായ എല്‍ഡിഎഫിന്റെ പ്രഖ്യാപിത നിലപാടാണ് മുന്നണിയെ അധികാരത്തിലെത്തിച്ചത്. സ്വജനപക്ഷപാതം നിസംശയം അഴിമതിയാണ്. ഒരു വ്യാഖ്യാനംകൊണ്ടും അതിന്റെ മുഖം മിനുക്കാനാവില്ല. ഉന്നത യോഗ്യത നേടിയവരും തൊഴില്‍രഹിതരുമായ വന്‍പടയുടെ മുന്നില്‍ സ്വജനപക്ഷപാതവും അതുവഴി നടക്കുന്ന നിയമനവും അക്ഷന്തവ്യമായ കുറ്റവും അനീതിയുമാണ്. എതിരാളികളുടെ അഴിമതിക്കഥകളും അവര്‍ നേരിടുന്ന നടപടികളും നിരത്തിവച്ച് സ്വന്തം നടപടികളെ ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ ജനത്തിന്റെ മുമ്പിലും നിമയത്തിന്റെ മുമ്പിലും വിലപ്പോവില്ല.xjanayugom-cpi-1-10 വ്യവസായ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനത്തിന്റെ തലപ്പത്ത് നടന്ന വിവാദനിയമനം റദ്ദാക്കിയെങ്കിലും അതിന്റെയും മറ്റുചില നിയമനങ്ങളുടെയും പേരില്‍ കോണ്‍ഗ്രസും ബിജെപിയുമടക്കം പ്രതിപക്ഷം വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുകയും നിയമനടപടികളിലേയ്ക്ക് നീങ്ങുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പ്രശ്‌നത്തില്‍ അതിന് അപ്പുറത്ത് എന്തെങ്കിലുമുണ്ടെങ്കില്‍ അവയ്ക്ക് പ്രതിവിധിയായി നിയമത്തിന്റെ വഴികള്‍ ആരായാന്‍ വിമര്‍ശകര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അധികാരത്തിലേറി നാല് മാസം പിന്നിടുമ്പോഴേയ്ക്കും എല്‍ഡിഎഫ് മന്ത്രിസഭയും മുന്നണിയും നേരിടേണ്ടി വന്ന ഈ വിവാദങ്ങള്‍ നിതാന്ത ജാഗ്രത എല്ലാ രംഗത്തും എല്ലായ്‌പ്പോഴും കൂടിയേ തീരൂ എന്ന പാഠവും മുന്നറിയിപ്പുമാണ് നല്‍കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആര്‍ക്കും ഒന്നും സ്വകാര്യമായി രഹസ്യസ്വഭാവത്തോടെ സൂക്ഷിച്ചുവയ്ക്കാന്‍ കഴിയാത്തത്ര സുതാര്യമായ ലോകത്താണ് നാം ജീവിക്കുന്നത്. ഇപ്പോഴത്തെ നിയമനവിവാദം ഇടതുപക്ഷ അനുഭാവികളില്‍ സൃഷ്ടിച്ച വ്യാപക പ്രതിഷേധവും അവയുടെ തത്സമയ പ്രതികരണവും ആര്‍ക്കാണ് അവഗണിക്കാനാവുക? അതിനെ അവഗണിക്കാനും പുച്ഛിച്ച് തള്ളാനും മുതിരുന്നവരുടെ സ്ഥാനം ചരിത്രത്തിലാവില്ലെന്ന് കരുതലോടെ ഓര്‍ക്കുകയെന്നും ജനയുഗം പറയുന്നു.പ്രസ്തുത വിഷയത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയുമടക്കമുള്ള പ്രതിപക്ഷം വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുകയും നിയമനടപടികളിലേയ്ക്ക് നീങ്ങുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയും സി.പി.ഐ.എം നേതൃത്വവും അതീവ ഗൗരവത്തോടെയും ഉത്തരവാദിത്വ ബോധത്തോടെയുമാണ് വിവാദപ്രശ്‌നങ്ങളെ സമീപിക്കുന്നതെന്ന് അവരുടെ കാര്യമാത്ര പ്രസക്തങ്ങളായ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നുവെന്നും മുഖപ്രസംഗത്തിലുണ്ട്.

Top