ജാന്‍വിയുടെ മടിയില്‍ കിടന്ന് ഇഷാന്‍; ചിത്രം വൈറല്‍

മുംബൈ: ജാന്‍വിയുടെയും ഇഷാന്റെയും ആദ്യ ചിത്രം ധഡക് ആയിരുന്നു. സ്‌ക്രീനില്‍ പ്രണയിതാക്കളായി അഭിനയിച്ച ഇരുവരും ഓഫ് സ്‌ക്രീനിലും സൗഹൃദം സൂക്ഷിച്ചിരുന്നു. ഇരുവരും ഡേറ്റിംഗിലാണെന്നും സിനിമാ മാധ്യങ്ങളില്‍ വാര്‍ത്ത വന്നു. എന്തായാലും ഇരുവരും തമ്മിലുള്ള ഒരു ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇഷാന്‍ ആണ് ജാന്‍വിക്കൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തത്. നിരവധി ആള്‍ക്കാരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. സ്വീറ്റസ്റ്റ് കപ്പിള്‍ എന്നാണ് ഇരുവരെയും വിളിക്കുന്നത്. ധഡക്കിന്റെ സെറ്റില്‍ ആദ്യമായി കണ്ടപ്പോള്‍ തന്നെ ജാന്‍വിയുമായി സൗഹൃദത്തിലായെന്ന് നേരത്തെ ഇഷാന്‍ പറഞ്ഞിരുന്നു. സിനിമയോട് രണ്ടു പേര്‍ക്കും വലിയ ആഗ്രഹമാണ്. ജാന്‍വി എല്ലാവരിലും പുഞ്ചിരി പടര്‍ത്തും. ആത്മാര്‍ഥതയും സത്യസന്ധതയുമുള്ള ആളാണ് ജാന്‍വിയെന്നുമാണ് ഇഷാന്‍ പറഞ്ഞത്.

Top