കോഴിക്കോട് നാല് വയസുകാരന് ജപ്പാന്‍ ജ്വരം സ്ഥീരികരിച്ചു; തുടര്‍ പരിശോധനക്കായി സാമ്പിള്‍ പൂനെയിലേക്ക് അയച്ചു

കോഴിക്കോട്: നാല് വയസുകാരന് ജപ്പാന്‍ ജ്വരം സ്ഥീരികരിച്ചു. കോഴിക്കോട് ചേവരമ്പലം സ്വദേശിയായ കുട്ടിക്കാണ് രോഗം. കോഴിക്കോട് മെഡിക്കല്‍ കോളേജ് മൈക്രോ ബയോളജി വിഭാഗത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥീരികരിച്ചത്. തുടര്‍ പരിശോധനക്കായി സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ എം സി എച്ചില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷവും കോഴിക്കോട് ജപ്പാന്‍ ജ്വരം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കടുത്ത പനി, ചര്‍ദ്ദി, തലവേദന തുടങ്ങിയവയാണ് ജപ്പാന്‍ ജ്വരത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. മൃഗങ്ങള്‍, കീടങ്ങള്‍, ദേശാടന പക്ഷികള്‍ എന്നിവയില്‍ നിന്ന് കൊതുകള്‍ വഴിയാണ് രോഗം പകരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top