ജസീന്ത ആര്‍ഡേന്‍ മറ്റൊരു മനുഷ്യത്വപരമായ പ്രവര്‍ത്തിയിലൂടെ വീണ്ടും കയ്യടി നേടുന്നു. പഴ്സ് എടുക്കാന്‍ മറന്ന വീട്ടമ്മയ്ക്ക് സഹായവുമായാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജെസിന്ത ആര്‍ഡന്‍ വാര്‍ത്തയില്‍ നിറഞ്ഞിരിക്കുന്നത്. അവര്‍ രണ്ടു കുട്ടികളുടെ അമ്മയായത് കൊണ്ടാണ് താന്‍ സഹായിച്ചതെന്ന് വാര്‍ത്ത സ്ഥിരീകരിച്ചു കൊണ്ട് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡന്‍ പറയുകയും ചെയ്തു. സഹായം സ്വീകരിച്ച വനിതയാണ് വിവരം ആദ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ സഹായിച്ച വിവരം ജെസീന്ത അംഗീകരിക്കുകയും ചെയ്തു. സൂപ്പര്‍മാര്‍ക്കറ്റിന്റെ കൗണ്ടറില്‍ ജെസീന്ത ആര്‍ഡേനു മുന്നിലായിരുന്നു ഈ വനിത നിന്നിരുന്നത്. എന്നാല്‍ ഇവര്‍ പഴ്സ് എടുക്കാന്‍ മറന്നു എന്ന് തിരിച്ചറിഞ്ഞ പ്രധാനമന്ത്രി ഇവര്‍ക്ക് ബില്ലടയ്ക്കാന്‍ പണം നല്‍കുകയായിരുന്നു. അധികാരത്തിലിരിക്കെ കുഞ്ഞിനു ജന്മം നല്‍കുന്ന രണ്ടാമത്തെ ഭരണാധികരിയാണ് ജെസീന്താ.