സു സുധീ വാത്മീകത്തിന് ശേഷം ശിവദ ജയസൂര്യയുടെ നായികയാകുന്നു. സാജിദ് യാഹിയ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഇടി’യില്‍ ആണ് ഈ കുട്ടുകെട്ടുകള്‍ ഒന്നിക്കുന്നത്. ‘ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം’ എന്നതിന്റെ ചുരുക്കെഴുത്താണ് ‘ഇടി’ (IDI)’. ജയസൂര്യയാണ് ദാവൂദ് ഇബ്രാഹിം എന്ന രസികനായ പൈാലീസ് ഇന്‍സ്‌പെകടറെ അവതരിപ്പിക്കുന്നത്.
ഹാസ്യത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു ആക്ഷന്‍ എന്റര്‍റ്റയിനറാണ് ‘ഇടി’. നേരത്തെ ആസിഫ് അലിയെ ആയിരുന്നു സിനിമയിലെ നായക വേഷം ചെയ്യാനായി നിശ്ചയിച്ചിരുന്നത്. ഫോട്ടോ ഷൂട്ടും കഴിഞ്ഞിരുന്നു. പിന്നീട് ചില കാരണങ്ങളാല്‍ ജയസൂര്യയെ തീരുമാനിക്കുകയായിരുന്നു. സാജിഗ് യാഹിയയാണ് കഥയും സംവിധാനവും. ജോജു ജോര്‍ജ്ജ്,സൈജു കുറുപ്പ്,സുധി കൊപ്പ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
മുംബൈ പൊലീസിന് ശേഷം ജയസൂര്യ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ഇടി. മലയാളത്തിലെ സ്ഥിരം പൊലീസ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കും ഇടി. സാധാരണ കഥാപാത്രങ്ങളില്‍ നിന്നും ആക്ഷന്‍ ഹീറോയിലേക്കുള്ള ചുവടുമാറ്റം കൂടിയായിരിക്കും ഇടി.
ഫാസിലിന്റ ലിവിംഗ് ടുഗെദറിലൂടെയാണ് ശിവദ നായര്‍ സിനിമയിലെത്തുന്നത്. ആദ്യ സിനിമ പരാജയമായിരുന്നു. പിന്നീട് കേരള കഫേയിലും ആല്‍ബങ്ങളിലും പ്രത്യക്ഷപ്പെട്ട ശിവദക്ക് മികച്ച വേഷം ലഭിക്കുന്നത് സു സുധീ വാത്മീകത്തിലുടെയാണ്. ഒറ്റ ചിത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി ശിവദ. തമിഴിലും ശിവദ സജീവമാണ്.