ഫോട്ടോ എടുക്കല്‍ അതിരുവിട്ടു; ആരാധകനോട് ജയാ ബച്ചന്‍ ചെയ്തത്

ജയാ ബച്ചന്‍ ആരാധകനെ തല്ലിയത് വിവാദമാകുന്നു. തല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. ക്ഷേത്രത്തിലെത്തി മടങ്ങവെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഇടപെടല്‍ അതിരുവിട്ടതാണ് ജയാ ബച്ചനെ ചൊടിപ്പിച്ചത്. മുംബൈ ശ്രീ മങ്കേശ്വര്‍ ക്ഷേത്രത്തിലെത്തിയപ്പോഴാണ് വിവാദമായ സംഭവം. സാവധാനം സഹായിയുടെ കൈ പിടിച്ചാണ് അവര്‍ നടന്നിരുന്നത്. ക്ഷേത്രത്തിന് ചുറ്റും നടന്നതും അങ്ങനെ തന്നെ. പിന്നീട് തിരിച്ചുപോകാന്‍ കാറിനടത്തേക്ക് വരുമ്പോഴാണ് യുവാവ് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചത്. നിരവധി ഫോട്ടോകള്‍ എടുത്ത ആരാധകന്‍ കാറിനകത്തെ ഭാഗങ്ങള്‍ കൂടി എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയമാണ് ജയാ ബച്ചന്‍ ദേഷ്യപ്പെട്ടതും അടിച്ചതും. ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ കണ്ടാല്‍ ഉടന്‍ പ്രതികരിക്കുന്ന പ്രകൃതമാണ് ജയാ ബച്ചന്റേത്. മുമ്പും അവര്‍ ഇത്തരത്തില്‍ പ്രതികരിച്ചത് വാര്‍ത്തയായിരുന്നു. ആരാധകനായാലും പൊതുസ്ഥലത്ത് അമിത സ്വാതന്ത്ര്യം കാണിക്കരുതെന്നാണ് ജയാ ബച്ചന്റെ നിലപാട്.

Top