ജയലളിതയുടെ മാസ ശമ്പളം ഒരു രൂപ മാത്രം പക്ഷെ 66 കോടിയുടെ സ്വത്തുക്കളുണ്ട്; ഇത് എങ്ങിനെ സംഭവിക്കുന്നു ?

ന്യൂഡല്‍ഹി: 27 മാസം വെറും 1 രൂപ മാത്രം ശമ്പളം വാങ്ങി ജോലി ചെയ്ത ആളുടെ സമ്പാദ്യം 66 കോടി രൂപ. ആര്‍ക്കെങ്കിലും വിശ്വസിക്കാന്‍ പറ്റുമോ? പറഞ്ഞുവരുന്നത് വേറെയാരുടെയും കാര്യമല്ല തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കാര്യമാണ്. കര്‍ണാടക സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബി വി ആചാര്യ സുപ്രീം കോടതിയില്‍ ചോദിച്ച ചോദ്യമാണിത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയെ കുറ്റവിമുക്തയാക്കിയ കോടതി വിധിയെ ചോദ്യം ചെയ്യുകയായിരുന്നു ആചാര്യ.

1991 മുതല്‍ 1996 വരെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് വെറും 1 രൂപയാണ് ജയലളിത ശമ്പളം വാങ്ങിയത്. എന്നിട്ടും 66 കോടിയുടെ സമ്പാദ്യം അവര്‍ക്ക് എവിടെ നിന്നും കിട്ടി. എനിക്ക് മനസിലാകുന്നില്ല ആചാര്യ പറഞ്ഞു. അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ കുറ്റാരോപിതര്‍ ചെയ്യേണ്ടത് വരുമാനത്തിന്റെ ഉറവിടം വെളിപ്പെടുത്തുക എന്നതാണ്. ഈ കേസിലാകട്ടെ കുറ്റാരോപിതരായ ജയലളിതയോ നടരാജനോ ശശികലയോ സുധാകരനോ ഇതിന് തയ്യാറായിട്ടില്ല. ആചാര്യ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിചാരണക്കോടതിയുടെ കണ്ടെത്തലില്‍ ആചാര്യ തൃപ്തി പ്രകടിപ്പിച്ചു. എന്നാല്‍ ഹൈക്കോടതി ജയലളിതയെയും മറ്റ് നാല് പേരെയും വെറുതെ വിടുകയായിരുന്നു. ഏറെ നാളത്തെ വിചാരണയ്ക്ക് ഒടുവിലാണ് കര്‍ണാടക ഹൈക്കോടതി ജയലളിതയെ കോടതി കുറ്റവിമുക്തയാക്കിയത്. ഇതിന് മുമ്പായി മൂന്ന് ആഴ്ച ജയലളിതയ്ക്ക് കര്‍ണാടകത്തിലെ ജയിലില്‍ കിടക്കേണ്ടി വന്നിരുന്നു.

ഈ കേസില്‍ ഇനിയും തനിക്കെതിരെ അപ്പീല്‍ പോകാന്‍ കര്‍ണാടക സര്‍ക്കാരിന് അവകാശമില്ല എന്നാണ് ജയലളിത പറയുന്നത്. തനിയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ബിനാമി ഇടപാടുകളുടെ വിഷയത്തില്‍ ഒരു തെളിവ് പോലും നല്‍കാനായില്ലെന്നും ജയലളിത പറയുന്നു. എന്നാല്‍ ജയലളിത സ്വത്തിന്റെ ഉറവിടം വെളിപ്പെടുത്തണമെന്നാണ് കര്‍ണാടക സര്‍ക്കാരിന് വേണ്ടി ഹാജരായ പ്രോസിക്യൂട്ടര്‍ ആവശ്യപ്പെടുന്നത്

Top