ചെന്നൈ: അണ്ണാ ഡി.എം.കെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജെ. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയും നിര്‍ജലീകരണവും മൂലം ചെന്നൈ അപ്പോളൊ ആശുപത്രിയില്‍ ഇന്നലെ രാത്രിയാണ് പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനക്ക് ശേഷം അവരെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റി. 68കാരിയായ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ച് നേരത്തെ തന്നെ പലതരം അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നുവെങ്കിലും ഇതാദ്യമായാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഡി.എം.കെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധി അടക്കമുള്ള എതിരാളികള്‍ ജയയുടെ ആരോഗ്യനിലയെകുറിച്ച് നിരന്തരം ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും യഥാര്‍ഥ വിവരം പുറത്തുവിടാന്‍ അണ്ണാ ഡി.എം.കെ തയാറായിരുന്നില്ല.
ആരോഗ്യനില തൃപ്തികരമാണെന്നും ഒരു ദിവസത്തെ നിരീക്ഷണത്തിന് നിര്‍ദേശിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. 68കാരിയായ ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം ആദ്യമായാണ് അധികൃതര്‍ സ്ഥിരീകരിക്കുന്നത്. ഡി.എം.കെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധി അടക്കമുള്ള എതിരാളികള്‍ ജയയുടെ ആരോഗ്യനിലയെകുറിച്ച് നിരന്തരം ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും യഥാര്‍ഥ വിവരം പുറത്തുവിടാന്‍ അണ്ണാ ഡി.എം.കെ തയാറായിരുന്നില്ല.
സെക്രട്ടറിയേറ്റിലെ ഒാഫീസില്‍ പോകാതെ ഒൗദ്യോഗിക വസതിയില്‍ ഇരുന്നു കൊണ്ടാണ് ഭരണകാര്യങ്ങള്‍ ജയലളിത നിയന്ത്രിച്ചിരുന്നത്. മുഖ്യമന്ത്രി പദത്തിലേക്ക് തിരിച്ചെത്തിയ ജയലളിത മന്ത്രിമാരെ കൂട്ടമായി സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് ചടങ്ങുകള്‍ വേഗത്തില്‍ അവസാനിപ്പിച്ചിരുന്നു. സ്വാതന്ത്ര്യദിന ചടങ്ങിലും ജയയെ ക്ഷീണിതയായി കാണപ്പെട്ടു. വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചതും സ്വാതന്ത്ര്യദിന സന്ദേശം നല്‍കിയതും കസേരയില്‍ ഇരുന്നു കൊണ്ടാണ്.
അനധികൃത സ്വത്തു സമ്പാദന കേസില്‍ കോടതി പരാമര്‍ശത്തെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ജയലളിത കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലേറുകയായിരുന്നു. ഇടക്കാലത്ത് ജയലളിതയുടെ വിശ്വസ്തന്‍ പനീര്‍ശെല്‍വമാണ് മുഖ്യമന്ത്രി സ്ഥാനം വഹിച്ചത്.