ചെന്നൈ :ജ്യോല്‍സ്യന്റെ ആ പ്രവചനം ജയലളിതയുടെ ജീവിതത്തില്‍ സത്യമായി.മകം പിറന്ന മങ്കയ്ക്കു തുല്യം നില്‍ക്കാന്‍ ആളില്ല എന്നതും ശരിയായി ജയയുടെ ജീവിതത്തില്‍.
ജ്യോല്‍സ്യന്‍ പറയും പോലെ അച്ഛനാണു ജയലളിതയുടെ ജാതകമെഴുതിയത്. നെഹ്‌റുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റ് രാഷ്ട്രീയത്തില്‍ പെരുമയോടെ നില്‍ക്കുന്ന കാലം. മകള്‍ അവരെപ്പോലെ പ്രശസ്തയാകുമെന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ ആരും ഗൗനിച്ചില്ല. എന്നാല്‍ ജാതകത്തിലും ജ്യോല്‍സ്യത്തിലും ജയയ്ക്ക് അതീവ വിശ്വാസമായിരുന്നു. പോയ വഴിയേ വീട്ടിലേക്കു മടങ്ങി വരരുതെന്ന ജ്യോല്‍സ്യന്റെ നിര്‍ദേശം പാലിക്കാന്‍ ഒരിക്കല്‍ ചുറ്റിവളഞ്ഞു യാത്ര ചെയ്തത് 60 കിലോമീറ്റര്‍. ഭാഗ്യനമ്പരെന്നു വിശ്വസിച്ച് ഒന്‍പതിന് ഏറെ പ്രാധാന്യം നല്‍കി. ഒന്‍പതടി നടന്ന ശേഷം അല്‍പം നിന്നിട്ടാണു വീണ്ടും നടന്നിരുന്നതത്രേ.
2002ലെ ആണ്ടിപ്പെട്ടി ഉപതിരഞ്ഞെടുപ്പു ഫലം തന്റെ 54ാം പിറന്നാളിനു വരുന്ന രീതിയില്‍ ജയ ക്രമീകരിച്ചത്രേ. 54ലെ അഞ്ചും നാലും കൂട്ടിയാല്‍ ഭാഗ്യനമ്പരായി. എന്തായാലും വന്‍ ഭൂരിപക്ഷത്തിനു ജയ ജയിച്ചു. ഇംഗ്ലിഷില്‍ പേരിന്റെ അവസാനം ‘എ’ അധികമായി ചേര്‍ത്തതും സംഖ്യാശാസ്ത്രപ്രകാരമാണ്. മകമാണു ജയയുടെ നക്ഷത്രം. മകം പിറന്ന മങ്കയ്ക്കു തുല്യം നില്‍ക്കാന്‍ ആളില്ലെന്നു തമിഴിലെ ചൊല്ല്
ജന യുഗത്തിന് അന്ത്യം. തമിഴകത്തിനൊപ്പം ഭാരതവും ജയയ്ക്ക് കണ്ണീരില്‍ക്കുതിര്‍ന്ന യാത്രാമൊഴി നല്‍കി. അക്ഷരാത്ഥത്തില്‍ ഇന്ത്യയിലെ ജനങ്ങളുടെ മനസ്സൊന്നാകെ മറീന ബീച്ചിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ഇന്ത്യന്‍ പ്രസിഡന്റും പ്രധാനമന്ത്രിയും അടക്കം നേരിട്ടെത്തി മൃതദേഹത്തില്‍ ഉപചാരം അര്‍പ്പിച്ചു.
എം.ജി.ആറിന് ശേഷം തമിഴകത്തെ കരയിച്ച് കൊണ്ട് ജയലളിതയും യാത്രയായിരിക്കുന്നു. എം.ജി.ആര്‍ അന്ത്യവിശ്രമം കൊള്ളുന്ന ചെന്നൈയിലെ മറീനയില്‍ തന്നെയാണ് ജയലളിതയ്ക്കും അന്ത്യവിശ്രമം ഒരുക്കിയത്.