പാട്ടുകാരിയായി തുടക്കം പിന്നെ ഉയരങ്ങളിലേക്ക് .ജയലളിതയിലെ പാട്ടുകാരിയെ കണ്ടെത്തിയതും അവസരങ്ങള്‍ ഒരുക്കിയതും പ്രിയനായകന്‍ എംജിആര്‍ തന്നെയാണ്. ജയ പാടുമോ എന്ന് മറ്റെല്ലാവരും സംശയിച്ചിട്ടും ജയയുടെ കഴിവില്‍ എംജിആറിന് പൂര്‍ണ്ണ വിശ്വാസം ഉണ്ടായിരുന്നു. കര്‍ണാടിക്, പാശ്ചാത്യ സംഗീതത്തില്‍ പ്രാവിണ്യം നേടിയ ജയലളിതയെ ആര്‍ക്കും അറിയില്ലായിരുന്നു.
എംജിആറിന്റെ പരിശ്രമത്താല്‍ ഗായികയായ ജയയെ എല്ലാവരും തിരിച്ചറിയാന്‍ തുടങ്ങി. തുടര്‍ന്ന് ടിആര്‍ പാപ്പ, കെവി മഹാദേവന്‍, എംഎസ് വിശ്വനാഥന്‍, ശങ്കര്‍ ഗണേഷ് തുടങ്ങി നിരവധി സംഗീത സംവിധായകര്‍ക്കു വേണ്ടി ജയ പാടി. എസ്പി ബാലസുബ്രമണ്യം, പി സുശീല, എല്‍ആര്‍ ഈശ്വരി എന്നിവര്‍ക്കൊപ്പവും ജയ പാടി. എന്നാല്‍ നടി എന്ന നിലയില്‍ വലിയ തിരക്കു വന്നതോടെ ജയയിലെ ഗായികയെ ഉപയോഗപ്പെടുത്താന്‍ തമിഴകത്തിനുമായില്ല.
Also Read :
‘മരിക്കുന്നെങ്കില്‍…അത്… എം.ജി.ആര്‍ മരിച്ച അതേസമയത്തിലും തീയതിയിലും മാസത്തിലും’
ജയലളിതയിലെ പാട്ടുകാരിയെ യാദൃശ്ചികമായാണ് എംജിആര്‍ കണ്ടെടുത്തത്. കണ്ണന്‍ എന്‍ കാതല്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ എത്തിയ എംജിആര്‍ തിരക്കിലും ബഹളത്തില്‍ നിന്നും മാറി കൊറിയോഗ്രാഫര്‍ സമ്പത്തിനൊപ്പം മീര ഭജന്‍ ആലപിക്കുന്ന ജയയെ ആണ് കണ്ടത്. അതോടെ ജയയ്ക്കു വേണ്ടി കണ്ണന്‍ എന്‍ കാതലില്‍ തന്നെ അവസരം ചോദിച്ചു. എന്നാല്‍ റെക്കോര്‍ഡ് പൂര്‍ത്തിയാക്കിയിരുന്നതിനാല്‍ അത് നടന്നില്ല. ഒരു വര്‍ഷത്തിനകം എംജിആര്‍ നിര്‍മ്മിച്ച അടിമൈപ്പെണ്‍ എന്ന ചിത്രത്തിലൂടെ ജയ പിന്നണി ഗായികയായി. പത്താം വയസ്സു മുതല്‍ ഗോപാലകൃഷ്ണ ശര്‍മ്മയുടെ കീഴില്‍ ശാസ്ത്രിയ സംഗീതം അഭ്യസിച്ച ജയയ്ക്ക് അത് സ്വപ്ന സാഫല്യവുമായിരുന്നു.
1970ല്‍ സിനിമരാഷ്ട്രിയ തിരക്കുകളോടെ ജയ സംഗീത ലോകത്ത് നിന്ന് പതിയെ അകന്നു. എങ്കിലും എല്ലാ ടൈപ്പിലുള്ള ഗാനങ്ങളും അവര്‍ എന്നും ആസ്വദിച്ചിരുന്നു.അതിജീവനത്തിനായുള്ള പോരാട്ട വഴികളിലെങ്ങോ വെച്ച് ഉള്ളിലെ സംഗീതം കളഞ്ഞു പോയി, ഒരിക്കലും വീണ്ടെടുക്കാനാവാത്ത വിധം. അതാണെന്റെ ഏറ്റവും വലിയ ദുഖം… ഇതാണ് ഗായികയെപ്പറ്റിയുള്ള ജയലളിതയുടെ വെളിപ്പെടുത്തല്‍.
ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ്LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/