പതിനാറാം വയസില്‍ ജയലളിത എംജിആറിന്റെ നായികയായി പിന്നെ 28 ഓളം തുടര്‍ചിത്രങ്ങള്‍; കാറ്റും കോളം നിറഞ്ഞ അപൂര്‍വ്വ പ്രണയകാവ്യം മാറ്റിമറിച്ചത് തമിഴ്‌നാടിന്റെ ചരിത്രം

ചെന്നൈ: ആദ്യമായി തന്റെ സിനിമയില്‍ നായികയായെത്തിയ പതിനാറുകാരിയെ എംജിആര്‍ തന്റെ സഹചാരിയാക്കുകയായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയിലേക്കും സ്ത്രി എന്ന നിലയിലെ വളര്‍ക്കും പങ്കുവഹിച്ചതും ഉപദേശങ്ങള്‍ നല്‍കിയ വഴികാട്ടി കൂടിയായിരുന്നു ജയലളിതയ്ക്ക് എംജിആര്‍. മുപ്പത്തൊന്ന് വയസിന്റെ പ്രായ വ്യത്യാസ മുള്ള ഇവര്‍തമ്മിലുള്ള ഗാഢമായ ബന്ധം പലപ്പോഴും ചെറിയ കോളിളക്കങ്ങളുണ്ടാക്കി. എംജിആര്‍ തന്നെ വിവാഹം കഴിക്കുമെന്ന് അവസാനം നിമിഷം വരെ ജയലളിത ആഗ്രഹിച്ചിരുന്നു. ഇതിനിടയില്‍ മറ്റൊരു പ്രണയത്തിലേയ്ക്ക് ജയലളിത നിങ്ങിയപ്പോള്‍ വില്ലനായത് എംജിആര്‍ ആണെന്നതും ഇന്നും ദുരൂഹതമാറാത്ത ചരിത്രം.

വീട്ടുകാര്‍ക്ക് കോമളവല്ലിയും നാട്ടുകാര്‍ക്ക് അമ്മയുമായ ജയയം എം.ജി.ആര്‍. വിളിച്ചത് ‘അമ്മു’ എന്ന ഓമനപ്പേരിലായിരുന്നു. ഇടയ്ക്ക് പിണങ്ങുകയും ഇണങ്ങുകയുമൊക്കെ ചെയ്ത ബന്ധം. ജയലളിതയുടെ സൗന്ദര്യവും ഇംഗ്ലീഷ്, ഹിന്ദി, കന്നഡ ഭാഷകള്‍ അനായാസം കൈകാര്യംചെയ്യാനുള്ള കഴിവും എം.ജി.ആറിനെ ആകര്‍ഷിച്ചിരുന്നു.jaya-mg-1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജയലളിതയുടെ ആദ്യ തമിഴ്ചിത്രം ‘വെണ്‍നിറ ആടൈ’ കണ്ട എം.ജി.ആറിനെ അതിലെ പുതുമുഖ നായികയെ വളരെ ഇഷ്ടമായി. ‘അടിമൈ പെണ്‍’ എന്ന തന്റെ അടുത്ത ചിത്രത്തിലേക്ക് ആ പതിനാറുകാരിയെത്തന്നെ മതിയെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. തുടര്‍ന്നിങ്ങോട്ട് 28 ചിത്രങ്ങളില്‍ ജയലളിത എം.ജി.ആറിന്റെ നായികയായി. എം.ജി.ആറിനൊപ്പം അഭിനയിക്കാന്‍വേണ്ടി ജയ മറ്റുനായകന്മാരുടെ ചിത്രങ്ങള്‍ ഒഴിവാക്കി. എന്നാല്‍ എം.ജി.ആര്‍ തന്റെ നായികാ സ്ഥാനത്ത് ലത എന്ന പുതിയ നടിയെ മാറ്റി പരീക്ഷിച്ചതോടെ ജയലളിത അകന്നു. 31 വയസിന്റെ വ്യത്യാസമുള്ള എം.ജി.ആറും ജയലളിതയും തമ്മിലുള്ള അടുപ്പം അതിരുവിടുന്നുവെന്നും അത് അദ്ദേഹത്തിന്റെ ‘നല്ലപിള്ള’ ഇമേജിനെ ബാധിക്കുമെന്നും ഭയന്നവരായിരുന്നു ഇതിന് പിന്നീല്‍.jaya-2

എം.ജി.ആര്‍. മുഖ്യമന്ത്രി ആയശേഷമാണ് ജയ വീണ്ടും അദ്ദേഹവുമായി അടുക്കുന്നത്. മധുരയില്‍ എം.ജി.ആര്‍. പങ്കെടുത്ത ഒരു ചടങ്ങില്‍ ജലയളിത അവതരിപ്പിച്ച നൃത്തം അദ്ദേഹത്തിനു വളരെ ഇഷ്ടമായി. പരിപാടിക്കുശേഷം ജയലളിതയെ അഭിനന്ദിച്ചു സംസാരിച്ചു. അവിടെ നിന്ന് രാഷ്ട്രീയത്തിലേക്ക് ജയ വന്നു. മറ്റു പല മുതിര്‍ന്ന നേതാക്കളേയും തഴഞ്ഞ് ജയലളിതയെ എം.ജി.ആര്‍. പാര്‍ട്ടിയുടെ പ്രചാരണ വിഭാഗത്തിന്റെ സെക്രട്ടറിയാക്കി. എംജി.ആര്‍ കൊണ്ടുവന്ന ഉച്ചഭക്ഷണ പരിപാടിയുടെ ചുമതലയും ജയക്കായിരുന്നു. ഒഴിവുവന്ന രാജ്യസഭാസീറ്റിലേക്ക് ജയലളിതയെ നോമിനേറ്റുചെയ്യുകയും ചെയ്തു. അനായാസം ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിവുള്ള ജയലളിത തമിഴ്നാടിന് മുതല്‍ക്കൂട്ടായിരിക്കുമെന്നാണ് എം.ജി.ആര്‍. പറഞ്ഞത്.mg-r-f

എം.ജി. രാമചന്ദ്രനേയും ജയലളിതയേയും തമ്മില്‍ തെറ്റിക്കാന്‍ ഇതോടെ പാര്‍ട്ടിയിലെ ഒരു വിഭാഗവുമെത്തി. എം.ജി.ആര്‍ അസുഖ ബാധിതനായതിനെത്തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്നപ്പോള്‍ 84ല്‍ അണ്ണാ ഡിഎംകെ കോണ്‍ഗ്രസ് സഖ്യത്തെ വീണ്ടും അധികാരത്തിലേറ്റാന്‍ ചുക്കാന്‍പിടിച്ചത് ജയലളിതയായിരുന്നു. എങ്കിലും തന്റെ അസാന്നിധ്യത്തില്‍ സ്ഥാനം കയ്യടക്കാന്‍ ജയലളിത നടത്തിയ ചില ശ്രമങ്ങള്‍ എം.ജി.ആറിന് അതൃപ്തി ഉണ്ടാക്കി. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയേയും ഗവര്‍ണര്‍ എസ്.എല്‍.ഖുരാനയേയും സമീപിച്ച് മുഖ്യമന്ത്രിസ്ഥാനത്ത് എത്താന്‍ ജയ നടത്തിയ നീക്കങ്ങള്‍ പുറത്തായി. ഇതില്‍ കുപിതനായ എം.ജി.ആര്‍ പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവ് സ്ഥാനത്തുനിന്നും ജയയെ നീക്കി.jaya-mg-3

അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ എം.ജി.ആര്‍. ജയയെ കാണാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് തന്റെ പരിഭവങ്ങള്‍ കത്തുകളാക്കി എം.ജി.ആറിന് അയച്ചു. എം.ജി.ആറിന്റെ ‘അമ്മു’ എത്രമാത്രം അങ്ങയെ സ്നേഹിക്കുന്നു എന്നു വിവരിക്കുന്ന കത്തുകള്‍ പക്ഷേ എങ്ങനെയോ ചോര്‍ന്നു.1987ല്‍ എം.ജി.ആറിന്റെ മരണത്തെതുടര്‍ന്നുണ്ടായ നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ അണ്ണാ ഡിംഎംകെയില്‍ പിളര്‍പ്പുണ്ടായി. എം.ജി.ആറിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയില്‍നിന്നും ജയലളിതയെ എം.ജി.ആറിന്റെ പത്നി ജാനകിയുടെ അനുയായികള്‍ ചവിട്ടി പുറത്താക്കി. പിന്നീട് രാജ്യസഭാംഗത്വം രാജിവച്ചു ജയ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നു. ജാനകീ രാമചന്ദ്രന്‍ എം.ജി.ആറിനു പകരം മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തു.
പക്ഷേ ജാനകീ രാമന് എംജിആറിന്റെ യഥാര്‍ത്ഥ രാഷ്ട്രീയ പിന്‍ഗാമിയാവാന്‍ കഴിഞ്ഞില്ല. അധികം വൈകാതെ പാര്‍ട്ടിയും പിന്നീട് തമിഴ് മക്കളും ജയലളിതയുടേത് മാത്രമായി മാറിയത് ചരിത്രം.

Top