ചെന്നൈ :ജയയുടെ രോഗശാന്തിക്കായി സംസ്ഥാനത്തെങ്ങും അണികള്‍ പൂജയിലാണ്. ആശുപത്രിയ്ക്ക് പുറത്തും പൂജകള്‍ തകൃതിയായി നടക്കുന്നു. വെള്ളിയാഴ്ച്ച രാവിലെ പൊരൂരിലെ കാളി ഭഗവതി അമ്മന്‍ ക്ഷേത്രത്തില്‍ നിന്നുമുള്ള പൂജാരിയാണ് പൂജാ കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചത്. കുമ്പളങ്ങയ്ക്കും തേങ്ങയ്ക്ക് മുകളില്‍ വെച്ചിരുന്ന കര്‍പ്പൂരം കത്തിച്ചായിരുന്നു പൂജ. തുടര്‍ന്ന് കുമ്പളങ്ങയും തേങ്ങയും നിലത്തെറിഞ്ഞ് ഉടച്ചു. തന്റെ കൈവശമുള്ള ഒരു പ്രത്യേക എണ്ണ തലയില്‍ തേച്ചാല്‍ ജയലളിതയ്ക്ക് ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കുമെന്ന അവകാശ വാദവുമായി തിരുച്ചിയില്‍ നിന്നും ശനിയാഴ്ച്ച രാവിലെ അല്‍ഫോണ്‍സാ രാജ എന്ന പുരോഹിതനും ആശുപത്രിയ്ക്ക് മുമ്പിലെത്തി. മുഖ്യമന്ത്രിയുടെ രോഗമുക്തിക്കായി മെഴുകുതിരി കത്തിച്ച് ബൈബിള്‍ വചനങ്ങള്‍ ചൊല്ലിയുള്ള പ്രാര്‍ത്ഥനയും അപ്പോളൊ ആശുപത്രിയ്ക്ക് മുമ്പില്‍ നടന്നുവെന്ന ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
ജയയുടെ ആരോഗ്യം സംബന്ധിച്ച ജ്യോത്സ്യന്‍മാരുടെ വാക്കുകള്‍ക്ക് മാധ്യമങ്ങളും വലിയ പ്രാധാന്യം നല്‍കുന്നു. ജയലളിതയുടെ ഭാവി അറിയാന്‍ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഡെക്കാന്‍ ക്രോണിക്കിള്‍ ഓസ്‌ട്രേലിയന്‍ നിന്നുള്ള വേദാചാര്യനും ജോത്സ്യനുമായ ദന്തിച്ചി തോത്തുമായി അഭിമുഖം നടത്തുകയുണ്ടായി.
2014 മുതല്‍ ജയയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ഇപ്പോഴത്തെ മോശം ആരോഗ്യനിലയ്ക്ക് കാരണം ഭക്ഷണത്തില്‍ നിന്നോ ഔഷധങ്ങളില്‍ നിന്നോ ഉണ്ടായ വിഷബാധയാകാം എന്നാണ് ഇയാളുടെ അഭിപ്രായം.ജാതകപ്രകാരം ജയലളിതയ്ക്ക് ഇപ്പോള്‍ ശനിദശയാണ്. ഈ പ്രതിസന്ധിഘട്ടത്തെ അതിജീവിച്ച് അവര്‍ ആരോഗ്യം വീണ്ടെടുക്കും. അധികാരത്തതില്‍ ഇനി രണ്ട് വര്‍ഷം കൂടി തുടരും. 2019 മുതല്‍ അവര്‍ക്ക് വീണ്ടും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്നും ഓസീസ് ജോത്സ്യന്‍ പ്രവചിക്കുന്നു.
ജയയുടെ ഭാവി അറിയാന്‍ തന്തി ടിവി രണ്ട് ജോത്സ്യന്‍മാരെ വിളിച്ചുവരുത്തി ചര്‍ച്ച വരെ നടത്തുകയുണ്ടായി. ശനിദശ കാരണമാണ് ജയയ്ക്ക് രോഗം പിടിപ്പെട്ടതെന്ന് ഇരു ജോത്സ്യന്‍മാരും പ്രവചിക്കുന്നു(താഴെ വീഡിയോ കാണൂ). ഉടന്‍ ആരോഗ്യനില വീണ്ടെടുക്കും. ഇപ്പോഴത്തെ മോശം ആരോഗ്യനില താല്‍ക്കാലികമാണെന്നും അവര്‍ പറയുന്നു.
ജയലളിത പൂര്‍ണമായും ദൈവത്തില്‍ വിശ്വസിക്കണമെന്നും 10-10-2016ന് ശേഷം എല്ലാ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വിരാമമാകുമെന്ന് മറ്റൊരു ജ്യോത്സ്യന്‍ പ്രവചിക്കുന്നു. (വീഡിയോ താഴെ)
നക്ഷത്രങ്ങള്‍ ഒരു പ്രത്യേക നിരയില്‍ വന്നാല്‍ മാത്രമേ ജയലളിതയ്ക്ക് ആശുപത്രി വിടാനാകൂ എന്ന് ചിലര്‍ പ്രവചിക്കുന്നു. ജ്യോത്സ്യത്തില്‍ വളരെയധികം വിശ്വാസമുള്ളയാളാണ് ജയലളിത. സംഖ്യാശാസ്ത്രപ്രകാരം സ്വന്തം പേര് തന്നെ അവര്‍ അവര്‍ ഒരിക്കല്‍ തിരുത്തിയിട്ടുണ്ട്.
അതേസമയം ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വ്യക്തമായ വിവരം വെളിപ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. തമിഴ്‌നാട് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉടന്‍ മറുപടി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ ആരോഗ്യനില പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ രാമസ്വാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ സത്യാവസ്ഥ അറിയാന്‍ അവകാശമുണ്ടെന്ന് രാമസ്വാമി ഹര്‍ജിയില്‍ പറയുന്നു. നിജസ്ഥിതി ആരായുന്നതിന് കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം തമിഴ്‌നാടിന്റെ കൂടി ചുമതലയുള്ള മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ആസ്പത്രിയിലെത്തി ജയലളിതയെ കണ്ടിരുന്നു. അതേസമയം മുഖ്യമന്ത്രിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് ഞായറാഴ്ചയും തിങ്കളാഴ്ചയും പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നത്.
ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് LIKE ചെയ്യുക:https://www.facebook.com/DailyIndianHeraldnews/