ചെന്നൈ: ജയലളിതയുടെ ആരോഗ്യസ്ഥിതി തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ടതോടെ തമിഴ്‌നാട് ഇളകി മറിയുന്നു. ഗുരുതരാവസ്ഥയിലാണെന്നാണ് ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. ഇതോടെ തമിഴ്‌നാട്ടില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ആക്രമണ ഭീഷണി ഭയന്ന് അപ്പോളോ ആശുപത്രിക്ക് കേന്ദ്രസേനയുടെ സുരക്ഷ ഒരുക്കാനാണ് നിര്‍ദേശം. തമിഴ്നാട്ടിലേക്ക് സിആര്‍പിഎഫ് അടക്കമുള്ള കേന്ദ്ര സൈന്യത്തെ അയച്ചതായാണ് സൂചന.പ്രധാനമായ കേന്ദ്രങ്ങളില്‍ പോലീസിനെയും വിന്യസിപ്പിക്കുന്നുണ്ട്. ജയലളിതയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തമിഴ്‌നാട് കത്തുമെന്നുറപ്പാണ്.
ജയലളിതയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായ നിലയിലേക്ക് നീങ്ങുകയാണെന്നും കരളിന്റെയും വൃക്കകളുടേയും പ്രവര്‍ത്തനം തകരാറിലായിട്ടുണ്ടെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. എന്നാല്‍, ഇതൊന്നും ശരിയല്ലെന്നാണ് അപ്പോളോ ആശുപത്രി അധികൃതരുടെ വിശദീകരണം.
ജയലളിതയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായ നിലയിലേക്ക് നീങ്ങുകയാണെന്നും കരളിന്റെയും വൃക്കകളുടേയും പ്രവര്‍ത്തനം തകരാറിലായിട്ടുണ്ടെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. അതേസമയം ജയലളിത ചികില്‍സയില്‍ കഴിയുന്ന ആശുപത്രിയിലേക്ക് കൂടുതല്‍ അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
എന്നാല്‍ ജയലളിതയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തമിഴ്‌നാട്ടില്‍ ക്രമസമാധാന നില തകരാറിലാകുമെന്ന് കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടിലേക്ക് സിആര്‍പിഎഫ് അടക്കമുള്ള കേന്ദ്ര സൈന്യത്തെ അയച്ചതായാണ് സൂചന. ജയലളിതയെ പ്രവേശിപ്പിച്ചിരിക്കുന്ന ചെന്നൈ അപ്പോളോ ആശുപത്രിയും പരിസപരത്തും അണ്ണാ ഡിഎംകെ പ്രവര്‍ത്തകരുടെ ഒഴുക്ക് തുടരുകയാണ്. സാധാരണക്കാരായ ജനങ്ങളാണ് ജയലളിതയ്ക്കുവേണ്ടി പ്രാര്‍ത്ഥനയോടെ ദിവസങ്ങളായി ആശുപത്രിക്ക് മുന്നിലിരിക്കുന്നത്. ചില സംഘടനകള്‍ അമ്മയ്ക്കുവേണ്ടി പ്രത്യേക പൂജയും നടത്തുന്നുണ്ട്.
എന്നാല്‍ നിയന്ത്രണാതീതമായ ജനം അപ്പോളോ ആശുപത്രി അധികൃതരുടെ ഉറക്കം കെടുത്തുന്നുണ്ട്. ജയലളിതയുടെ രോഗവിവരം അറിയാനെത്തുന്നവര്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച് വരുകയാണ്. മുഖ്യമന്ത്രിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ജനം ആശുപത്രി ആക്രമിക്കാനുള്ള സാധ്യതയും കൂടുപതലാണ്.
എന്നാല്‍ ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നാണ് കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു അറിയിച്ചിട്ടുള്ളത്. ജയലളിതയുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന ഘട്ടത്തിലാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു രംഗത്ത് എത്തിയത്. മുഖ്യമന്ത്രിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ഗവര്‍ണര്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രത്യേക ബ്ലോക്കില്‍ ചികില്‍സയില്‍ കഴിയുന്ന ജയലളിതയെ നേരില്‍ കണ്ടു. മികച്ച ചികില്‍സയാണ് മുഖ്യമന്ത്രിക്ക് ലഭിക്കുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
.
അതിനിടെ, ലണ്ടനില്‍ നിന്നെത്തിയ വിദഗ്ധ ഡോക്ടര്‍ റിച്ചാര്‍ഡ് ജോണ്‍ ബീലിന്റെ നേതൃത്വത്തിലുള്ള സംഘം ജയലളിതയെ ചികില്‍സിച്ചു തുടങ്ങി. ന്യുമോണിയ, രക്തസമ്മര്‍ദം, പ്രമേഹം എന്നിവയ്ക്കുള്ള മരുന്നുകള്‍ നല്‍കി. ചികില്‍സയോട് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. ധനമന്ത്രി പനീര്‍സെല്‍വം, തോഴി ശശികല, സര്‍ക്കാര്‍ ഉപദേഷ്ടാവ് ഷീല ബാല്കൃഷ്ണന്‍ എന്നിവരടക്കമുള്ള പ്രമുഖര്‍ ജയലളിതയ്‌ക്കൊപ്പം ആശുപത്രിയിലുണ്ട്. ആശുപത്രിയിലേക്ക് കൂടുതല്‍ അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ദിവസങ്ങളായി ആശുപത്രിക്കു പുറത്ത് ജനങ്ങള്‍ അമ്മയ്ക്കുവേണ്ടി കാത്തിരിക്കുകയാണ്. ഇവര്‍ ഒഴിഞ്ഞു പോകാന്‍ തയ്യാറല്ലെന്നാണ് വിവരം.
ജയലളിത അത്യാസന്നനിലയില്‍ ; വ്യാജ ഫോട്ടോയും വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ആ ഫോട്ടായാണ് മുകളില്‍ കൊടുത്തിരിക്കുന്നത് .
ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് LIKE ചെയ്യുക:https://www.facebook.com/DailyIndianHeraldnews/