എം . ജി ആര്‍ മരിച്ചത് 1987 ഡിസംബര്‍ 24 ന് പുലര്‍ച്ചെ 3.30 ന്. അതേ സമയത്തിലും തീയതിയിലും മാസത്തിലും മരിച്ചാല്‍ തന്റെ ആത്മീയ ഗുരുവും ജീവിത വഴികാട്ടിയുമായിരുന്ന എം ജി ആറില്‍ വിലയം പ്രാപിക്കും എന്നാണ് ജയലളിതയുടെ വിശ്വാസം.
‘എ ഐ എ ഡി എം കെ യില്‍ തന്റെ അനന്തരാവകാശി തമിഴകത്തെ രണ്ടാം നിര സൂപ്പര്‍ സ്റ്റാര്‍’
ഇതുവരെ തമിഴ് രാഷ്ട്രീയത്തില്‍ ഒരു സൂചനയും നല്‍കാത്ത ഈ രണ്ടാം നിര സൂപ്പര്‍ സ്റ്റാറാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ജയലളിത മുന്നോട്ട് വയ്ക്കുന്ന ദാനധര്‍മ്മ പദ്ധതികളുടെ പ്രചാരകനായി പ്രവര്‍ത്തിക്കുന്നത്. ഈ ആഗ്രഹം വളരെ ഏറെ അടുപ്പമുള്ള ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ നിര്‍മ്മല സീതാരാമനുമായി ജയലളിത പങ്കുവച്ചിട്ടുണ്ടെന്നാണ് സൂചന. ഇദ്ദേഹത്തിന് ബി ജെ പി പിന്തുണയും ഉറപ്പാക്കിയിട്ടുണ്ടത്രേ.
മരണാനന്തിര ആഗ്രഹങ്ങള്‍ ജയലളിത വെളിപ്പെടുത്തിയത്.
1)‘ഡോ.ജയലളിത ഹോം ആന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഫോര്‍ സ്പീച്ച് ആന്റ് ഹിയറിം ഇംപയേര്‍ഡ് എന്ന അന്തര്‍ദേശീയ നിലവാരമുള്ള സ്ഥാപനം’
2)‘രാഷ്ട്രീയത്തിലും സിനിമയിലും മറ്റുമുള്ള സംഭാവനകളുടെ ഓര്‍മ്മപുസ്തകം ഒരുക്കി ചെന്നൈ പയസ് ഗാര്‍ഡനിലെ 81/36 ‘വേദനിലയത്തെ’ സ്മാരകമാക്കണം’
3) ‘രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന ലഭിക്കണം’
4) 1988 ല്‍ എം ജി ആറിന് മരണാനന്തര ബഹുമതിയായി ഭാരതരത്‌ന ലഭിച്ചിരുന്നു. അന്ന് ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.രാഷ്ട്രീയ നേട്ടത്തിനായി കോണ്‍ഗ്രസും രാജീവ് ഗാന്ധിയും അവിഹിത ഇടപെടല്‍ നടത്തിയെന്നായിരുന്നു പ്രധാന ആരോപണം. എന്തായാലും ഇതേ തുടര്‍ന്ന് 1989 ല്‍ നടന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ ഇവരുടെ സഖ്യം 39 ല്‍ 38 സീറ്റുകളിലും സ്വന്തമാക്കിയിരുന്നു.
5)നിലവില്‍ മോദി സര്‍ക്കാരിന് മുന്നിലും ജയലളിതയുടെ ആഗ്രഹം ആവശ്യമായി ഉയര്‍ന്നുകഴിഞ്ഞു.മോദി വഴങ്ങുമോ? 2019 ല്‍ 1989 ചരിത്രം ആവര്‍ത്തിക്കുമോ?അണിയറ വര്‍ത്തമാനങ്ങള്‍ പലതാണ്.
അസുഖ ബാധിതയായി ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഹൃദയഐക്യം കാത്തുസൂക്ഷിക്കുന്നവരോടു പറഞ്ഞതും വില്‍പത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതുമായ പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങളാണ് മേല്‍ സൂചിപ്പിച്ചവ.
ജയലളിത രോഗവിമുക്തയായി തിരിച്ചെത്തിയാല്‍ ഉടന്‍ ഇവയില്‍ ചിലതിന് പ്രാരംഭം കുറിക്കുമെന്ന് മുതിര്‍ന്ന എ ഐ എ ഡി എം കെ നേതാവ് പ്രാര്‍ത്ഥനാപൂര്‍വ്വം പറഞ്ഞു. ജയലളിത വളരെ വേഗം കര്‍മ്മനിരതയാകുമെന്നും ജയലളിതയുടെ മേല്‍ സൂചിപ്പിച്ച ആഗ്രഹങ്ങള്‍ അടുത്തറിയാവുന്ന ഷീല ബാലകൃഷ്ണന്‍, നിര്‍മ്മല സീതാരാമന്‍, ഒ.പനീര്‍ശെല്‍വം എന്നിവര്‍ ആഗ്രഹ സഫലീകരണത്തിന് ജയലളിതയെ സഹായിക്കുമെന്നും പാര്‍ട്ടിയുടെ കേരളത്തിന്റെ ചുമതലക്കാരില്‍ ഒരാള്‍കൂടിയായ ഈ നേതാവ് വ്യക്തമാക്കി.
https://www.facebook.com/svpradeeptvm (ന്യൂസ് 18 ചാനലിന്റെ മുന്‍ സീനിയര്‍ അവതാരകനാണ് ലേഖകന്‍, 9495827909)
ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/