ജയലളിയതെ പ്രേമിച്ചിരുന്നു; അവർ ഒരു സിംഹി: തുറന്നു പറഞ്ഞ് ഒരു ജഡ്ജി

സ്വന്തം ലേഖകൻ

ജയലളിത സിംഹിയാണെന്നും അവരുടെ എതിരാളികൾ വാനരന്മാരാണെന്നും ജസ്റ്റിസ് മാർക്കണ്ഡേയ കാട്ജു. ജയലളിതയോട് ചെറുപ്പത്തിൽ തനിക്കിഷ്ടമായിരുന്നെന്നും ആ ഇഷ്ടം ഇപ്പോഴുമുണ്ടെന്നും കാട്ജു ഫെയ്‌സ് ്ബുക്കിൽ എഴുതിയ കുറിപ്പിൽ വ്യക്തമാക്കി.ചെറുപ്പത്തിൽ സുന്ദരിയായിരുന്ന ജയലളിതയുടെ ചിത്രംകണ്ട് എനിക്കവരോട് പ്രേമംതോന്നി. ജയലളിത ഒരിക്കലും അതറിഞ്ഞിരുന്നില്ല, അതുകൊണ്ടുതന്നെ അത് തിരിച്ചുകിട്ടാത്ത സ്‌നേഹമായിരുന്നു. ഇപ്പോഴും ജയലളിത സുന്ദരിയാണ് , എനിക്കവരോട് ഇപ്പോഴും ഇഷ്ടവുമാണ്. അവർ എത്രയുംപെട്ടെന്ന് സുഖംപ്രാപിക്കെട്ടെ
ജയലളിതയുടെ നാശം സ്വപ്നംകാണുന്നവർ നിരാശരാവുമെന്നും ജസ്റ്റിസ് കാട്ജു പറഞ്ഞു. താൻ ജീവിതത്തിൽ ജയലളിതയെ ആകെ രണ്ടുതവണമാത്രമാണ് നേരിട്ടുകണ്ടിട്ടുള്ളതെന്നും കാട്ജു പറഞ്ഞു. ആദ്യ കൂടിക്കാഴ്ച 2004 നവംബറിലായിരുന്നു. അന്ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായപ്പോൾ രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ വച്ചാണ് മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ കണ്ടത്. സുന്ദരമായ ഇംഗ്ലീഷിൽ ജയലളിത എന്നോടും ഭാര്യയോടും സംസാരിച്ചു. ചെന്നൈയിൽ നല്ല ഷോപ്പിങ് കേന്ദ്രങ്ങളുണ്ടെന്ന് ജയലളിത എന്റെ ഭാര്യയോട് പറഞ്ഞു.
പ്രസ് കൗൺസിൽ പ്രസിഡന്റായിരിക്കെയാണ് രണ്ടാംതവണ ജയലളിതയെ കണ്ടത്. വിരമിച്ച ജഡ്ജിമാർക്ക് വീട്ടിൽ സഹായത്തിന് ആളെവെക്കുന്നതിന് പ്രതിമാസം ഒരു ചെറിയതുക അനുവദിക്കണമെന്നാവശ്യപ്പെടുന്നതിനാണ് അന്ന് ജയലളിതയെ കണ്ടത്. ചെന്നൈയിൽ സെക്രട്ടേറിയറ്റിൽ രണ്ടാമത്തെ നിലയിലുള്ള അവരുടെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ചീഫ് ജസ്റ്റിസായിരിക്കെ ജയലളിത തന്നോട് ഒരുതരത്തിലുള്ള ശുപാർശയും നടത്തിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ അവരോട് തനിക്ക് ബഹുമാനമാണെന്നും കാട്ജു വ്യക്തമാക്കി.
ജയലളിതയ്ക്ക് ഹിന്ദി അറിയാമെന്നാണ് തന്റെ വിവരമെന്നുപറഞ്ഞപ്പോൾ ജയലളിത ഹിന്ദിയിൽ സംസാരിച്ചെന്നും ഉത്തർപ്രദേശുകാർ സംസാരിക്കുന്നതുപോലെയാണ് അവർ ഹിന്ദി സംസാരിച്ചതെന്നും കാട്ജു പറഞ്ഞു. തന്റെ ആവശ്യമുന്നയിച്ചുകൊണ്ടുള്ള നിവേദനം കൈമാറിയെന്നും രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഈ ആവശ്യം ജയലളിത നിറവേറ്റിയെന്നും കാട്ജു ചൂണ്ടിക്കാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top