കൊച്ചി: ഇടത് പക്ഷ മുന്നണിയുടെ കണ്‍വീനര്‍ എ.വിജയരാഘവനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ എ. ജയശങ്കര്‍ രംഗത്ത്. എൽഡിഎഫ് കൺവീനർ വിജയരാഘവൻ, വെറും വിജയരാഘവനല്ല; A വിജയരാഘവനാണ്. സഖാവിനെ വിമർശിക്കുന്നവർ അക്കാര്യം മറക്കരുതെന്നും ജയശങ്കര്‍ പരിഹസിച്ചു. ടിവി ചാനലുകളിൽ വാർത്ത അവതരിപ്പിക്കുന്ന സ്ത്രീകൾ സാരിയുടുക്കുന്ന വിധത്തെക്കുറിച്ചുള്ള വിജയരാഘവന്റെ പരാമര്‍ശത്തിനെതിരെയാണ് ജയശങ്കറിന്റെ പ്രതികരണം.
സഖാവ് വിജയരാഘവൻ്റെ വാമൊഴി വഴക്കത്തിൽ A യ്ക്കുളള പ്രാധാന്യത്തെ പറ്റി മലയാള സർവകലാശാലയിൽ ഗവേഷണം നടക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങൾ ദേശാഭിമാനി പത്രത്തിൽ പ്രസിദ്ധപ്പെടുത്താൻ ആലോചിക്കുന്നുവെന്നും ജയശങ്കര്‍ പരിഹസിച്ചു.
ജയശങ്കറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്;
‘A’ വെറുമൊരു ഇനീഷ്യലല്ല. അർത്ഥപൂർണമായ ഒരു ചുരുക്കെഴുത്താണ്. ഒരു കാലത്ത് സിനിമാ നോട്ടീസിലും പോസ്റ്ററിലും വലിയ പ്രാധാന്യത്തോടെ അച്ചടിച്ചിരുന്ന അതേ A.
എൽഡിഎഫ് കൺവീനർ വിജയരാഘവൻ, വെറും വിജയരാഘവനല്ല; A വിജയരാഘവനാണ്. സഖാവിനെ വിമർശിക്കുന്നവർ അക്കാര്യം മറക്കരുത്.
‘A’ വെറുമൊരു ഇനീഷ്യലല്ല. അർത്ഥപൂർണമായ ഒരു ചുരുക്കെഴുത്താണ്. ഒരു കാലത്ത് സിനിമാ നോട്ടീസിലും പോസ്റ്ററിലും വലിയ പ്രാധാന്യത്തോടെ അച്ചടിച്ചിരുന്ന അതേ A.
സഖാവ് വിജയരാഘവൻ എന്തു പറയുമ്പോഴും അറിയാതെ A വന്നു പോകും- രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ കാണാൻ പോയ കാര്യമായാലും, ടിവി ചാനലുകളിൽ വാർത്ത അവതരിപ്പിക്കുന്ന സ്ത്രീകൾ സാരിയുടുക്കുന്ന വിധമായാലും.
ഇതൊന്നും അദ്ദേഹം ആക്ഷേപിക്കാൻ വേണ്ടി പറയുന്നതല്ല. നമ്മുടെ പാർട്ടി ചാനലിലും വാർത്ത അവതരിപ്പിക്കുന്ന വനിതാ സഖാക്കൾ പൊക്കിളിനു താഴെവെച്ചാണ് സാരി ഉടുക്കുന്നത്. ഈ നവോത്ഥാന കേരളത്തിൽ അതൊന്നും വലിയ കാര്യമല്ല.
സഖാവ് വിജയരാഘവൻ്റെ വാമൊഴി വഴക്കത്തിൽ A യ്ക്കുളള പ്രാധാന്യത്തെ പറ്റി മലയാള സർവകലാശാലയിൽ ഗവേഷണം നടക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങൾ ദേശാഭിമാനി പത്രത്തിൽ പ്രസിദ്ധപ്പെടുത്താൻ ആലോചിക്കുന്നു.