കൊച്ചി:തന്റെ തമാശകള്‍ ചില സമയങ്ങളില്‍ സീരിയസ് ആകാറുണ്ടെന്ന് യുവതാരം ജയസൂര്യയുടെ തുറന്നുപറച്ചില്‍. ആട് 2ന്റെ ഷൂട്ടിംഗിനിടെ നടന്ന സംഭവം ഓര്‍ത്തെടുത്താണ് ജയസൂര്യയുടെ വെളിപ്പെടുത്തല്‍.ജയസൂര്യ പറഞ്ഞത് ഇങ്ങനെ: ആടിന്റെ ഷൂട്ടിന് വേണ്ടി വാഗമണിലേക്കുള്ള യാത്രയില്‍ വഴിയിലൊരു ചെറിയ പയ്യന്‍. വണ്ടിയുടെ ഗ്ലാസ് താഴ്ത്തിയിട്ട് ‘ഞാന്‍ പൃഥ്വിരാജിനെ കൊല്ലാന്‍ പോകുവാ’ എന്ന് പറഞ്ഞു.
അവനങ്ങ് ഞെട്ടിപ്പോയി. വീണ്ടും ഞാന്‍ ചോദിച്ചു, ‘പൃഥ്വിരാജിനെ കൊല്ലട്ടെ’. അവന്‍ വേണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സ്‌റ്റൈലില്‍ പറഞ്ഞു. ‘നീ പറഞ്ഞതുകൊണ്ട് കൊല്ലുന്നില്ല’. അവിടുന്ന് കിലോമീറ്ററുകള്‍ അപ്പുറത്താണ് ഷൂട്ടിംഗ്.കുറച്ച് കഴിഞ്ഞ് ലൊക്കേഷനിലേക്ക് ഒരു വണ്ടിയില്‍ പത്തുപന്ത്രണ്ട് പേര്‍ പാഞ്ഞു വരുന്നു. കൂടെ ആ പയ്യനുമുണ്ട്. സത്യം നേരിട്ടറിയാന്‍ വേണ്ടിയാണ് നാട്ടുകാരെയെല്ലാം ചേര്‍ത്ത് വന്നത്. ഉടനെതന്നെ ഞാന്‍ രാജുവിനെ വിളിച്ച് സംഭവം മുഴുവന്‍ പറഞ്ഞു