ജയസൂര്യയുടെ മകന്‍ അദ്വൈത് ജയസൂര്യ സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ച ‘ഗുഡ് ഡേ’ എന്ന ഷോര്‍ട്ട് ഫിലിം ഇന്ന് ദുല്‍ഖര്‍ സല്‍മാന്‍ ഫെയ്സ്ബുക്കില്‍ ലോഞ്ച് ചെയ്തിരുന്നു. താന്‍ തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്തത് ഹൈസ്‌ക്കൂളില്‍ വച്ചാണെങ്കിലും അതെല്ലാം പ്രദര്‍ശന യോഗ്യമായിരുന്നില്ലെന്നും എന്നാല്‍ ഈ ചിത്രം മുന്നോട്ട് വയ്ക്കുന്നത് സുന്ദരമായ ഒരു സന്ദേശമാണെന്നും ദുല്‍ഖര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
അദ്വൈതിന്റെ ചിത്രം ഗുഡ് ഡേ
എന്നാല്‍ ‘ഗുഡ് ഡേ’യുടെ പ്രമേയം മറ്റൊരു ഷോര്‍ട്ട് ഫിലിമിന്റെ തനി പകര്‍പ്പാണെന്ന ആരോപണവുമായി സോഷ്യല്‍ മീഡിയ. തമര്‍ കെ.വി രചനയും സംവിധാനവും നിര്‍വ്വഹിച്ച ’72 Kg’ എന്ന ഷോര്‍ട്ട് ഫിലിമില്‍ നിന്നാണ് ‘ഗുഡ് ഡേ’യുടെ പ്രമേയം മോഷ്ടിച്ചത് എന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്.
മകന്റെ ആഗ്രഹ പ്രകാരം യുവതാരം ദുല്‍ഖര്‍ സല്‍മാനാണ് ‘ഗുഡ് ഡേ’ പുറത്തിറക്കിയത് എന്ന വിവരം നടന്‍ ജയസൂര്യ വളരെ രസകരമായി ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ചിത്രം പുറത്തിറക്കിയതിന് ദുല്‍ഖറിനോടുള്ള നന്ദിയും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ജയസൂര്യ അറിയിച്ചിരുന്നു.
പിറന്നാള്‍ ദിനത്തില്‍ ഒരു യാചകന് ഉപജീവനമാര്‍ഗം കാട്ടിക്കൊടുക്കുന്ന ഒരു കുട്ടിയുടെ നന്മയാണ് അദ്വൈതിന്റെ ചിത്രം കാണിച്ചുതരുന്നത്. ഇതേ പ്രമേയം തന്നെയാണ് ’72 Kg’ എന്ന ഷോര്‍ട്ട് ഫിലിമും കാണിച്ചിരിക്കുന്നത്. ദുബായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെലിലെ സാംസംഗ് ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ ഷോര്‍ട്ട് ഫിലിമാണ് ’72 Kg’. സാംസംഗ് ഗ്യാലക്‌സി നോട്ട് 5 മൊബൈല്‍ ഫോണിലാണ് ഈ ഷോര്‍ട്ട് ഫിലിം ചിത്രീകരിച്ചിട്ടുള്ളത്.
തമര്‍ സംവിധാനം ചെയ്ത 72Kg