ജീൻസിട്ടാൽ തലവെട്ടും; ഇത് ഉത്തരകൊറിയയുടെ ഉത്തരവ്

ക്രൈം ഡെസ്‌ക്

മയോ: നീല ജീൻസിട്ട് ഉത്തര കൊറിയയിൽ ആരു നടന്നാലും തലവെട്ടാൻ ഏകാധിപതിയുടെ ഉത്തരവ്. യുഎസുമായുള്ള തർക്കത്തിന്റെയും വിരോധനത്തിന്റെയും ഭാഗമായാണ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നാണ് ഇതു സംബന്ധിച്ചു ഉത്തരവിട്ടത്.
സംഗീതം, ഇന്റർനെറ്റ് ടെലിവിഷൻ എന്നിവയ്ക്കു പിന്നാലെയാണ് ഇപ്പോൾ ജീൻസിനും ഏകാധിപതി നിരോധനം കൊണ്ടു വന്നിരിക്കുന്നത്. മുതലാളിത്തത്തെയാണ് ജീൻസ് പ്രതിനിധാനം ചെയ്യുന്നതെന്നും, ജീൻസ് കമ്പനികളെല്ലാം അമേരിക്കകാരുടെ ഉടമസ്ഥതയിലുള്ളതാണെന്നുമാണ് ഇപ്പോൾ ഉത്തരകൊറിയൻ ഏകാധിപതി കണ്ടെത്തിയിരിക്കുന്നത്.
ചെറിയ കുറ്റത്തിനു പോലും വധശിക്ഷ അടക്കമുള്ള കൊടിയ ശിക്ഷകൾ വിധിക്കുന്ന ഉത്തരകൊറിയയിൽ സംഗീതം കേൾക്കുന്നതിനോ രാജ്യത്തിനു പുറത്തേയ്ക്കുള്ള ഫോൺ കോൾ ചെയ്യുന്നതിനോ അനുവാദം നൽകിയിട്ടില്ല. കാർ സ്വന്തമായി വാങ്ങാൻ ജനങ്ങൾക്കു അനുവാദം സർക്കാർ നൽകിയിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top