ജീൻസിട്ട നീ പെണ്ണാണോ..! പിൻഭാഗം ഇളക്കി യുവാക്കളെ വഴിതെറ്റിക്കാൻ ; നാട്ടുകാരുടെ ഇടയ്ക്ക് യുവതിയെ അപമാനിച്ച് സദാചാര പൊലീസ് വീട്ടമ്മ

സ്വന്തം ലേഖകൻ

കൊച്ചി: സദാചാര പൊലീസ് ചമഞ്ഞ് നടുറോഡിൽ വിദ്യാർഥികളെ തടഞ്ഞു വച്ച വീട്ടമ്മ ഒടുവിൽ പൊലീസ് സ്റ്റേഷൻ കയറി. എറണാകുളം ലോകോളജിൽ പഠിക്കുന്ന വിദ്യാർഥിനിയാണ് മധ്യവയസ്‌കയുടെ ചോദ്യംചെയ്യലിൽ നാണംകെണ്ടത്. ഒടുവിൽ പോലീസ് സ്റ്റേഷൻ വരെ കയറിയിറങ്ങിയ സംഭവത്തിന്റെ നിജസ്ഥിതി ഇങ്ങനെ. ജീൻസിട്ട നീയൊക്കെ പെണ്ണു തന്നെയാണോ, എല്ലായിടവും പുറത്തു കാണാവുന്ന രീതിയിൽ നടക്കുകയാണ്, ആണുങ്ങളെ വശീകരിക്കാൻ. പിൻഭാഗം ഇളക്കി നടക്കുന്ന നിന്റെയൊക്കെ വീട്ടിൽ ചോദിക്കാനും പറയാനും ആരുമില്ലേ .. ഇങ്ങനെ പോകുന്നു വീട്ടമ്മയുടെ കമന്റുകൾ.
എറണാകുളം ലോകോളജിൽ പഠിക്കുകന്ന വിദ്യാർഥിനി. കോളജിനടുത്തുള്ള ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാൻ പോയതാണ് പെൺകുട്ടി. ടീ ഷർട്ടും ജീൻസും ആയിരുന്നു വേഷം. റെസ്‌റ്റോറന്റിൽ തന്റെ അധ്യാപികയുമായി സംസാരിച്ചുകൊണ്ടിരിക്കേ ഒരു മധ്യവയസ്‌ക കയറിവന്നു. പെൺകുട്ടിയുടെ അരികിലേക്ക് എത്തിയ സ്ത്രീ നീ മലയാളിയാണോയെന്നു ചോദിച്ചു. പെൺകുട്ടി ചോദ്യം അവഗണിച്ചു. എന്നാൽ മധ്യവയസ്‌ക വിടാൻ ഭാവമില്ലായിരുന്നു.എല്ലാവരും നോക്കിക്കേ ഈ പെൺകുട്ടിയുടെ വേഷം നമ്മുടെ സംസ്‌ക്കാരത്തിന് ചേരുന്നതാണോ എന്ന് നോക്കാൻ പറഞ്ഞ അവർ ഇവളൊരു മലയാളി അല്ലായിരുന്നെങ്കിൽ നമ്മുക്ക് വിടാമായിരുന്നു എന്നും പറഞ്ഞു.
മധ്യവയസ്‌കയുടെ ആക്ഷേപം അതിരുവിട്ടതോടെ പെൺകുട്ടി പ്രതികരിക്കാൻ തയാറായി. തന്റെ വേഷം ശരീരപ്രദർശനത്തിന്റെ കാര്യത്തിൽ സാരിയേക്കാൾ മെച്ചമാണെന്ന് പെൺകുട്ടി തിരിച്ചടിച്ചു. ഇതിനിടയിൽ വിദ്യാർഥിനിയ്‌ക്കൊപ്പം അനേകർ കൂടുകയും ചെയ്തു. ഇവളെ പിടിച്ച പോലീസിൽ കൊടുക്കുകയാണ് വേണ്ടതെന്ന് സ്ത്രീ ആക്രോശിച്ചു. എങ്കിൽ പോലീസു വരട്ടെയെന്നായി പെൺകുട്ടി. പണി പാളുമെന്ന് മനസിലായ മധ്യവയസ്‌ക ഓട്ടോയിൽ കയറി മുങ്ങാൻ നോക്കിയെങ്കിലും ആളുകൾ തടഞ്ഞുവച്ചു. പോലീസ് വന്നതോടെ എല്ലാവരും സ്‌റ്റേഷനിലെത്തി. സ്‌റ്റേഷനിൽ ഇൻസ്‌പെക്ടർക്ക് മുന്നിൽ ഇവർ ആദ്യം നടത്തിയ ചോദ്യവും സാറെ ഈ പെൺകുട്ടിയുടെ വേഷം കണ്ടിട്ട് എന്തു തോന്നുന്നു എന്നായിരുന്നു. എന്നാൽ പോലീസ് ഉദ്യോഗസ്ഥരും പെൺകുട്ടിയുടെ മാതാവും ഈ ചോദ്യം തിരിച്ചു ചോദിച്ചു നാണം കെടുത്തി. ഒടുവിൽ പൊതുമാപ്പ് പറഞ്ഞതിന്റെ പേരിൽ കേസെടുക്കാതെ സ്ത്രീയെ വിടുകയായിരുന്നു. സംഭവത്തിനിരയായ പെൺകുട്ടി തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ വിവരിച്ചത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top