അജയ് ഭോസ്ല എന്ന ചെറുപ്പക്കാരനാണ് താന്‍ സ്വന്തമാക്കിയ മഹീന്ദ്രാ ഥാറിന് കാതടപ്പിക്കുന്ന ട്രെയിന്‍ ഹോണ്‍ ഘടിപ്പിച്ചത്. ട്രെയിനുകളില്‍ ഘടിപ്പിച്ചിരിക്കുന്ന പ്രഷര്‍ ഹോണാണ് അജയ് തന്റെ ഥാറില്‍ ഘടിപ്പിച്ചത്. കാനഡയില്‍ നിന്നുമാണ് ട്രെയിന്‍ ഹോണിന്റെ ഇറക്കുമതി. എന്നാല്‍ ഇത്തരം പ്രഷര്‍ ഹോണുകള്‍ക്ക് ഇന്ത്യയില്‍ വിലക്കുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെയാണ് ഒരു ഓഫ് റോഡ് പ്രേമികൂടിയായ അജിത് ഈ സാഹസത്തിന് മുതിര്‍ന്നിരിക്കുന്നത്.
ഇറക്കുമതി ചാര്‍ജ്ജ് 25,000 രൂപയും കമ്പ്രസറിന് 50,000രൂപയും ഹോണ്‍ ഘടിപ്പിക്കുന്നതിന് 25,000 രൂപയുമാണ്. അങ്ങനെ ഈ സാഹസത്തിന് ആകെ ചിലവായത് ഒരു ലക്ഷം രൂപയാണ്. തികഞ്ഞ ഓഫ് റോഡ് പ്രേമിയായ അജയ് പൊതുനിരത്തില്‍ ഇത്തരം ഹോണുകള്‍ ഉപയോഗിക്കുന്നതിനുള്ള വിലക്കിനെ കുറിച്ച് ബോധവാനാണ്. എങ്കിലും പതിവായി ഓഫ് റോഡ് യാത്രകള്‍ ചെയ്യാറുള്ള തനിക്ക് ഇത് വലിയൊരു ഉപകാരമായിരിക്കും എന്നാണ് പറയുന്നത്. യാത്രകള്‍ക്കിടയില്‍ ഉള്‍ക്കാടുകളില്‍ ഒറ്റപ്പെട്ടു പോകുന്ന സന്ദര്‍ഭങ്ങളില്‍ ഇത്തരം ഹോണുകള്‍ ഉപകാരപ്പെടുമെന്നാണ് അജയ്‌യുടെ വാദം. കിലോമീറ്ററുകള്‍ കേള്‍ക്കാവുന്ന ഹോണ്‍ ശബ്ദത്തിലൂടെ വാഹനത്തിന്റെ സ്ഥാനം മറ്റുള്ളവരെ അറിയിക്കാനാകുമെന്നാണ് ഇദ്ദേഹം പറയുന്നത്.