കൂത്താട്ടുകുളത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കയറ്റിപ്പോയ ജീപ്പ് ഇടിച്ച് രണ്ട് കുട്ടികളടക്കം മൂന്ന് മരണം; ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് അപകടകാരണം

എം.സി റോഡില്‍ കൂത്താട്ടുകുളത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ജീപ്പ് മതിലില്‍ ഇടിച്ച് രണ്ട് യു.കെ.ജി വിദ്യാര്‍ഥികളടക്കം മൂന്നുപേര്‍ മരിച്ചു. മേരിഗിരി സ്‌കൂള്‍ വിദ്യാര്‍ഥികളായ ആന്‍മരിയ, നയന എന്നിവരും ജീപ്പ് ഡ്രൈവര്‍ ജോസുമാണ് മരിച്ചത്. 12 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 8.30 ഓടെയാണ് അപകടം നടന്നത്. കൂത്താട്ടുകുളം മേരിഗിരി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇവര്‍. വാഹനത്തിലുണ്ടായിരുന്ന 12 കുട്ടികള്‍ക്കു പരുക്കേറ്റു. ഇവരെ കോട്ടയം, എറണാകുളം എന്നിവിടങ്ങളിലെ ആശുപത്രികളിലേക്കു മാറ്റി. പതിനഞ്ചു കുട്ടികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

സ്‌കൂളിലേക്കു പോകുന്നതിനിടെ ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ജീപ്പ്, നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. അപകടത്തില്‍ ജീപ്പിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റ കുട്ടികളെ പുറത്തെടുത്തത്. അപകടത്തില്‍ മരിച്ച ജോസ് ജേക്കബിന്റെ സ്വന്തം വാഹനമാണിത്. കരാര്‍ അടിസ്ഥാനത്തില്‍ സ്‌കൂളിനുവേണ്ടി സര്‍വീസ് നടത്തിവരികയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top