കോഴിക്കോട്: ജെല്ലി മിഠായിയില്‍ വിഷാംശം കലര്‍ന്നിട്ടുണ്ടെന്ന പ്രചരണത്തെ തുടര്‍ന്ന് സംസസ്ഥാത്ത് ആരോഗ്യ വിഭാഗം പരിശോധന കര്‍ശനമാക്കി. അതേ സമയം നാലുവയസ്സുകാരന്‍ മരിച്ചതിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ജെല്ലി മിഠായി നിരോധിച്ചു. ജില്ലയിലെ കടകളില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി വരികയാണ്.
കൊയിലാണ്ടി കാപ്പാട് പാലോടയില്‍ സുഹറാബിയുടെ മകന്‍ യൂസഫലിയാണ് കഴിഞ്ഞ ദിവസം ജെല്ലി മിഠായി കഴിച്ച് മരിച്ചത്. മകനൊപ്പം മിഠായി കഴിച്ച സുഹറാബിയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.്
മൊഫ്യൂസ് ബസ് സ്റ്റാന്റിലെ കടയില്‍ നിന്നും കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവര്‍ ജെല്ലി മിഠായി വാങ്ങി കഴിച്ചത്. വീട്ടില്‍ എത്തിയ ഇരുവര്‍ക്കും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. എന്നാല്‍, വെള്ളിയാഴ്ച രാത്രിയോടെ കുട്ടി മരിക്കുകയായിരുന്നു.