ഹോളിവുഡ് താരം ജെന്നിഫര്‍ ലോറന്‍സിന്റെ അടുത്ത ചിത്രമായ റെഡ് സ്പാരോയില്‍ താരം ആരാധകരെ ഞെട്ടിയ്ക്കുന്ന പ്രകടനം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ വന്‍ നഗ്നതാ പ്രദര്‍ശനമുണ്ടെന്നാണ് സൂചനകള്‍. പ്രത്യേക ഫോക്സ് ചടങ്ങില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന്റെ ഫൂട്ടേജില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.
റെഡ് സ്പാരോ ഒരു കടുത്ത ആര് ചിത്രമായിരിക്കുമെന്ന് സംവിധായകന് ഫ്രാന്‍സിസ് ലോറന്‍സ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലൈംഗിക, അക്രമ ഉള്ളടക്കമുള്ള സിനിമകളെയാണ് ആര് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത്. ജോയല്‍ എഡ്ജെര്ടണ്, ജെറമി ഐറോണ്‍സ്, മത്തിയാസ് ഷോയെനേര്ട്ട്സ്, മേരി ലൂയിസ് പാര്‍ക്കര്‍, ഷാര്‍ലറ്റ് റാംപ്ലിംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
സെക്സിന്റെ അതിപ്രസരമുള്ള ചിത്രത്തില്‍ ജെന്നിഫര്‍ ലോറന്‍സ് ചില സാഹസങ്ങള്‍ക്ക് തയ്യാറായിട്ടുണ്ടെന്നാണ് അറിയുന്നത്. ചിത്രത്തിന് ഒരാഴ്ചത്തെ കൂടി ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനുണ്ടെന്നാണ് സംവിധായകന് പറയുന്നത്