പ്രസിദ്ധ പോപ് ഗായിക ജന്നിഫര്‍ ലോപ്പസിന്റെ പുതിയ ഫാഷനാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ഗായികയുടെ പുതിയ ബൂട്ടാണ് ആരാധക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. ‘ജീന്‍സ് ഒഴിവാക്കൂ, ബൂട്ട് ധരിക്കൂ’ എന്ന ഹാഷ്ടാഗിലാണ് ജെന്നിയുടെ ചിത്രങ്ങള്‍ പ്രചരിക്കുന്നത്.
ഒറ്റനോട്ടത്തില്‍ ജീന്‍സ് അഴിഞ്ഞുവീണതാണെന്ന് തോന്നുന്ന തരത്തിലുള്ള ബൂട്ടാണ് ജന്നിഫര്‍ ധരിച്ചിരിക്കുന്നത്. പക്കാ വെറൈറ്റിയാണ് സംഭവം. ആഡംബര ബ്രാന്‍ഡായ വെര്‍സാച്ചിയുടെ ഏറ്റവും പുതിയ ഡെനിം ബൂട്ടുകളാണ് ജെന്നിഫര്‍ ധരിച്ചിരിക്കുന്നത്.
വെള്ള ഷര്‍ട്ടിനൊപ്പം ജീന്‍സ് ധരിക്കാതെയുള്ള ബൂട്ട് ലുക്ക് ഫാഷന്‍ ലോകത്ത് ട്രെന്‍ഡിംഗ് ആയിക്കഴിഞ്ഞു. പുതിയ ലുക്കിന് ട്രോളുകളുമുണ്ട്. ഒറ്റനോട്ടത്തില്‍ അധികമാര്‍ക്കും ഇത് ബൂട്ടാണെന്ന് മനസ്സിലാകില്ലയെന്നതാണ് വാസ്തവം. പൊതുസ്ഥലത്ത് ജെന്നിഫര്‍ ലോപ്പസിന്റെ ജീന്‍സ് അഴിഞ്ഞുവീണു എന്ന തരത്തിലുള്ള ട്രോളുകളായിരുന്നു ട്വിറ്റര്‍ ഉണ്ടായിരുന്നത്. എന്തായാലും സംഭവം കിടിലോല്‍ക്കിടിലമാണെന്നാണ് പൊതുവെയുള്ള അഭിപ്രായം.