ജെറ്റ് എയര്‍വേസ് വിമാനം തിരുവനന്തപുരത്ത് ബ്ലൈന്റ് ലാന്റിങ് നടത്തി..വലിയ അപകടത്തില്‍ കലാശിക്കാമായിരുന്ന സംഭവം

ന്യൂദല്‍ഹി: ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന ജെറ്റ് എയര്‍വേയ്‌സിന്റെ ബോയിങ് 737 വിമാനം തിരുവനന്തപുരത്ത് ബ്ലൈന്‍ഡ് ലാന്‍ഡിങ് നടത്തിയതായി റിപ്പോര്‍ട്ട്.കാലാവസ്ഥ അതീവ മോശമായതോടെയാണ് കൊച്ചിയില്‍ ഇറങ്ങേണ്ട ജെറ്റ് എയര്‍വേയ്‌സ് വിമാനം പൈലറ്റ് ബ്ലൈന്‍ഡ് ലാന്റിങ് നടത്തിയത്.ലാന്‍ഡിങിന് ആറുവട്ടം ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ ഏഴാം തവണ രണ്ടും കല്‍പ്പിച്ച് വിമാനം പൈലറ്റ് നിലത്തിറക്കുകയായിരുന്നു എന്നാണ് വിവരം. കഴിഞ്ഞ ആഗസ്തിലാണ് സംഭവം നടന്നത്.

മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത വിധം ആറ് തവണ ലാന്‍ഡിങിന് ശ്രമിച്ച് പരാജയപ്പെട്ടതോടെ പൈലറ്റ് സാഹസത്തിന് നിര്‍ബന്ധിതനാവുകയായിരുന്നു.നിരന്തരമായ ലാന്‍ഡിങ്-പറക്കല്‍ ശ്രമങ്ങള്‍ക്ക് ഇടയില്‍ ഇന്ധനം അപകടകരമാം വിധം തീരാറായതോടെയാണ് കണ്ണടച്ച് ലാന്‍ഡിങിന് ജെറ്റ് എയര്‍വേയ്സ് പൈലറ്റ് തയ്യാറായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

ആഗസ്ത് 17ന് ആണ് സംഭവമുണ്ടായതെന്നാണ് പുറത്തു വരുന്ന വിവരം. കാലാവസ്ഥ അതീവ മോശമായതോടെയാണ് ജെറ്റ് എയര്‍വേയ്സ് പൈലറ്റ് ഒടുവില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ലാന്‍ഡിങിന് തുനിഞ്ഞത്. ദോഹയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം തിരുവനന്തപുരത്താണ് ഇറക്കിയത്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്.
വലിയ അപകടത്തില്‍ കലാശിക്കാമായിരുന്ന പൈലറ്റിന്റെ ബ്ലൈന്‍ഡ് ലാന്‍ഡിങ് തീരുമാനം പക്ഷേ ശരിയായി ഒന്നായിരുന്നു.ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് പറന്ന ബോയിങ് 737 വിമാനമാണ് ആറ് തവണ ലാന്‍ഡിങ് പരാജയപ്പെട്ടതോടെ തിരുവനന്തപുരത്ത് ഇറക്കിയത്. അതീവ മോശമായ കാലാവസ്ഥയെ തുടര്‍ന്ന് ലാന്‍ഡിങിന് ശ്രമിച്ച് നടക്കാതിരുന്ന വിമാനം വീണ്ടും വിമാനത്താവളത്തിന് ചുറ്റും പല കുറി വട്ടമിട്ട് പറന്നു. ഒടുവില്‍ ഏഴാമത്തെ ശ്രമത്തില്‍ കൊച്ചിക്ക് പകരം തിരുവനന്തപുരത്ത് ലാന്‍ഡിങ് നടത്തുകയായിരുന്നു

Top