പനാജി: റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറി അപകടത്തില്‍ 15 യാത്രക്കാര്‍ക്ക് സാരമായി പരിക്കേറ്റു.
ഗോവയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിമാനമാണ് വന്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
വിമാനത്തിന് സാരമായി കേടുപാട് സംഭവിച്ചു. ഗോവയിലെ ഡാബോലിം വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം 360 ഡ്രിഗ്രി കറങ്ങിത്തിരിഞ്ഞാണ് നിന്നത്.
ദുബായില്‍ നിന്ന് ഗോവയിലെത്തി അവിടെ നിന്ന് മുംബൈയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയ വിമാനത്തില്‍ 154 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
ജെറ്റ് എയര്‍വെയ്സിന്റെ 9 ഡബ്ല്യു 2374 എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്.
യാത്രക്കാരെയെല്ലാം സുരക്ഷിതരായി പുറത്തെത്തിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരിക്ക് ഗുരുതരല്ല. താത്കാലികമായി അടച്ച വിമാനത്താവളം രാവിലെ 9.15 ഓടെയാണ് തുറന്നത്. അപകടത്തെ തുടര്‍ന്ന് പല വിമാനങ്ങളും വൈകി. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അപകടത്തെക്കുറിച്ച് അന്വേഷിക്കും.
ആദ്യം കൊള്ള: പിന്നെ ക്ഷേത്രദര്‍ശനവും ഗംഗയില്‍ സ്നാനവും ആന്ധ്രയിലും തെലങ്കാനയിലും കോഴിപ്പോര് നിരോധിച്ചു ബി.എസ്.പിയുടെ അക്കൗണ്ടുകളില്‍ കണ്ടെത്തിയത് 104 കോടി ഉഴുന്നാലിലിന്റെ മോചനത്തിനായുള്ള ശ്രമം തുടരുന്നുണ്ടെന്ന് കേന്ദ്രം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.